മുത്തലാഖ്: കോടതി വിധിയെ സ്വാഗതം ചെയ്യുന്നെന്ന് കോടിയേരി; വിധിയുടെ മറവില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള ആര്‍എസ്എസ് ശ്രമം അംഗീകരിക്കാനാവില്ല

കൊച്ചി: മുത്തലാഖ് ഭരണഘടനാവിരുദ്ധമെന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുത്തലാഖിന്റെ പേരില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അനാചാരങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണ്. ഫോണിലൂടെയും മറ്റും വിളിച്ച് മൂന്നു തവണ മൊഴി ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്ന രീതി പ്രാകൃതമാണെന്നും കോടിയേരി പറഞ്ഞു.

ഇഎംഎസ് ഉള്‍പ്പടെയുള്ളവര്‍ ഇതിനെതിരെ രംഗത്ത് വന്നിട്ടുള്ളവരാണ്. എന്നാല്‍ മുത്തലാഖ് വിധിയുടെ മറവില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള ആര്‍എസ്എസ് ശ്രമം അംഗീകരിക്കാനാവില്ല. എല്ലാ മതവിഭാഗങ്ങള്‍ക്കും വ്യക്തിനിയമമുണ്ട്. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ നിയമം മറ്റ് മതക്കാരുടെ മേല്‍ അടിച്ചേല്‍പ്പിച്ചു കൊണ്ടുള്ള ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ മതക്കാരുമായും ചര്‍ച്ച ചെയ്ത് അഭിപ്രായ സമന്വയത്തിലൂടെ മാത്രമെ നിയമനിര്‍മ്മാണം നടത്താവൂ എന്നും കോടിയേരി കൊച്ചിയില്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News