ഇനി എടാ, പോടാ വിളികള്‍ വേണ്ട, പകരം സാര്‍; പൊലീസിനോട് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: സാധാരണക്കാരോടുള്ള പൊലീസിന്റെ പെരുമാറ്റത്തില്‍ മാറ്റം വരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. എടാ പോടാ തുടങ്ങിയ അഭിസംബോധനയ്ക്ക് പകരം സര്‍ എന്ന് വിളിക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംങ് ചെയര്‍മാന്‍ പി മോഹന്‍ദാസ് പറഞ്ഞു.

വണ്‍വെ തെറ്റിച്ച് വാഹനമോടിച്ചതിന് മോശമായ രീതിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പെരുമാറി എന്ന് ചൂണ്ടികാട്ടി കോഴിക്കോട്് സ്വദേശി അനൂപ് നല്‍കിയ പരാതി പരിഗണിച്ച ശേഷമായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ പ്രതികരണം. സാധാരണക്കാരോട് സൗമ്യമായ രീതിയിലാണ് പൊലീസുകാര്‍ പെരുമാറേണ്ടത്. ഇതിന് പൊലീസുകാര്‍ തയ്യാറാകുന്നില്ല. എടാ, പോടാ വിളികള്‍ പൊലീസ് അവസാനിപ്പിക്കണമെന്നും മോഹന്‍ദാസ് പറഞ്ഞു.

പൊലീസിനെതിരെ പരാതി പറയുന്നവരെ കേസില്‍ കുടുക്കുന്ന പല സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. അത് ഗൗരവമായാണ് കാണുന്നത്. മനോഭാവത്തില്‍ മാറ്റം വരുത്തണമെന്ന കാര്യം ഡിജിപിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ചൂണ്ടികാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News