യുപിയില്‍ വീണ്ടും ട്രെയിന്‍ പാളംതെറ്റി; 50 പേര്‍ക്ക് പരുക്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിന്‍ പാളംതെറ്റി. അസ്മാര്‍ഗില്‍ നിന്ന് ദില്ലിയിലേക്ക് പോവുകയായിരുന്ന കഫിയത്ത് എക്‌സ്പ്രസിന്റെ ഒന്‍പതു കോച്ചുകളാണ് പാളംതെറ്റിയത്. സംഭവത്തില്‍ 50 പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ 2.50ഓടെയാണ് സംഭവം.

ട്രെയിനിന്റെ എഞ്ചിന്‍ ചവറ് കൂട്ടിയിടുന്ന സ്ഥലത്ത് ഇടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമികനിഗമനം. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് റെയില്‍വെ അറിയിച്ചു.

കഴിഞ്ഞയാഴ്ച മുസാഫര്‍നഗറില്‍ ട്രെയിന്‍ പാളംതെറ്റിയുണ്ടായ അപകടത്തില്‍ 21 പേര്‍ മരണപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News