ബുദ്ധിമാന്ദ്യമുള്ള ദളിത് യുവതിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ബുദ്ധിമാന്ദ്യമുള്ള ദളിത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി മാധവന്‍ പിള്ളയാണ് പോത്തന്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സംഭവം. പോത്തന്‍കോട് കട നടത്തുന്ന മാധവന്‍പിള്ളയുടെ കടയില്‍ സാധനം വാങ്ങാന്‍ വന്ന യുവതിയെ പരിചയപ്പെട്ടതിനുശേഷം വീട്ടില്‍ പോയി പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. പോത്തന്‍കോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം അന്വേഷണം ആറ്റിങ്ങല്‍ എഎസ്പി ആദ്യത്യന് ഏറ്റെടുക്കുകയായിരുന്നു.

സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ ബന്ധുവീട്ടില്‍ നിന്നാണ് പിടികൂടിയത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ മാധവന്‍പിളളയെ പതിനാല് ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News