മന്ത്രി ശൈലജയുടെ രാജി ആവശ്യത്തില്‍ പ്രതിപക്ഷം; സഭാ നടപടികള്‍ ബഹിഷ്‌കരിച്ചു; മുഖ്യമന്ത്രി രാജി ആവശ്യപ്പെടാത്തത് നിര്‍ഭാഗ്യകരമെന്ന് ചെന്നിത്തല

തിരുവനന്തപുരം: മന്ത്രി കെ.കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം രേഖപ്പെടുത്തിയ ശേഷം പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു.

ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തി മുദ്രാവാക്യം വിളിക്കുകയായിരുന്നു.

തുടര്‍ന്ന് ബാനറുകളുമായി സഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ശൂന്യവേളയില്‍ സ്പീക്കറുടെ ഡയസിന് മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിച്ച ശേഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

നേരത്തെ, നിയമസഭയിലേക്ക് വന്ന മന്ത്രിയെ മാസ്‌കറ്റ് ഹോട്ടലിന് മുന്‍പില്‍ വച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. ഇവരെ പിന്നീട് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു.

രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ സത്യാഗ്രഹം നടത്തിയിട്ടും സര്‍ക്കാര്‍ മന്ത്രിയുടെ രാജി ആവശ്യപ്പെടാത്തത് നിര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News