
കൊച്ചി: മഹാരാജാസ് കോളേജിന്റെ 70 വര്‍ഷത്തെ ചരിത്രം തിരുത്തിയാണ് മൃദുല ഗോപി ചെയര്‍പേഴ്‌സണായത്. കോളേജിന്റെ ചരിത്രത്തിലാദ്യമായി വനിതകള്‍ നയിക്കുന്ന കോളേജ് യൂണിയന്‍ കൂടിയാണ് ഇത്തവണത്തേത്. ചരിത്രത്തിന്റെ ഭാഗമായ മൃദുലയെക്കുറിച്ച് അച്ഛന്‍ ഗോപി പറയുന്നത് ഇങ്ങനെ:
”ഞാനും മൃദുലയുടെ അമ്മയുമൊക്കെ പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരുമാണ്. വിജയത്തില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ട്. പഠനത്തിലും മിടുക്കിയായ മൃദുല ചെറുപ്പം മുതല്‍ രാഷ്ട്രീയം അറിഞ്ഞു തന്നെയാണ് വളര്‍ന്നിട്ടുള്ളത്.” ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗോപി പറയുന്നു.
യൂണിയനിലെ 14ല്‍ 13 സീറ്റിലും എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. വൈസ് ചെയര്‍പേഴ്‌സണായി ഷഹാന മന്‍സൂര്‍, ജനറല്‍ സെക്രട്ടറിയായി ജിഷ്ണു ടി.ആര്‍, സര്‍വകലാശാല പ്രതിനിധികളായി രാഹുല്‍ കൃഷ്ണ, ഇര്‍ഫാന, ആര്‍ട്ട്‌സ് ക്ലബ് സെക്രട്ടറിയായി അരുണ്‍ ജഗദ്ദീശന്‍, മാഗസിന്‍ എഡിറ്ററായി രതു കൃഷ്ണനും തെരഞ്ഞെടുക്കപ്പെട്ടു.
തെരഞ്ഞെടുപ്പ് നടന്ന 132 കോളേജുകളില്‍ 127ലും യൂണിയന്‍ ഭരണം എസ്എഫ്‌ഐ നേടി. എംഎസ്എഫ്, കെഎസ്‌യു, എബിവിപി സംഘടനകളെ തൂത്തെറിഞ്ഞുകൊണ്ടാണ് എസ്എഫ്‌ഐയുടെ വന്‍വിജയം. മത വര്‍ഗീയതയെ ചെറുക്കാന്‍ മതനിരപേക്ഷതയ്ക് കരുത്തേകാന്‍ പടുത്തുയര്‍ത്താം സമരോല്‍സുക കലാലയങ്ങള്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്എഫ്‌ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here