മന്ത്രി ശൈലജയുടെ രാജി അനിവാര്യമെന്ന് ചെന്നിത്തല; സര്‍ക്കാരിന്റെ മൗനം അത്ഭുതപ്പെടുത്തുന്നു

തിരുവനന്തപുരം: ബാലാവകാശ കമീഷന്‍ നിയമനത്തില്‍ മന്ത്രി കെ.കെ ശൈലജ, സ്വന്തം താത്പര്യങ്ങളും രാഷ്ട്രീയ താത്പര്യങ്ങളും മാത്രമാണ് സംരക്ഷിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊതുതാത്പര്യം മാനിക്കാത്ത മന്ത്രിയുടെ രാജി അനിവാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മെഡിക്കല്‍ പ്രവേശനത്തില്‍ മുഴുവന്‍ പ്രവേശന നടപടികളും പ്രഖ്യാപിച്ചത് കോടതിയാണ്. ഇത് സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. തുടര്‍ച്ചയായി കോടതി കുറ്റപ്പെടുത്തിയിട്ടും സര്‍ക്കാരിന്റെ മൗനം അത്ഭുതപ്പെടുത്തുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.

ഫ്യൂഡല്‍ രീതിയിലാണോ സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് കോടതിയുടെ അഭിപ്രായത്തോട് യോജിപ്പുള്ളത് കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here