മഹാരാജാസിന്റെ പെണ്‍പോരാളിക്ക് അഭിനന്ദനങ്ങളുമായി സീതാറാം യെച്ചൂരി

തിരുവനന്തപുരം: മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട മൃദുല ഗോപിക്ക് അഭിനന്ദനങ്ങളുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

എഴുപതു കൊല്ലത്തിന് ശേഷമാണ് മഹാരാജാസ് കോളേജ് യൂണിയന് ഒരു അധ്യക്ഷയുണ്ടാകുന്നത്. 47-48 കാലത്താണ് ഇതിനു മുമ്പൊരു പെണ്‍കുട്ടി മഹാരാജാസ് യൂണിയനെ നയിച്ചത്. അനിയത്തി മേനോനായിരുന്നു അത്. പെണ്‍കുട്ടികള്‍ കോളേജില്‍ പഠിക്കാന്‍ പോകുന്നതു തന്നെ അപൂര്‍വ്വമായ അന്ന് അതൊരു അത്ഭുതമായിരുന്നു.

അതിനു ശേഷം മഹാരാജാസ് യൂണിയനെ നയിക്കാന്‍ ഒരു പെണ്‍കുട്ടിക്ക് ഇട കിട്ടിയിട്ടില്ല. ആ ചരിത്രമാണ് കഴിഞ്ഞ ദിവസം മൃദുല ഗോപി തിരുത്തിയത്. എസ്എഫ്‌ഐ പ്രതിനിധിയായി മഹാരാജാസ് യൂണിയന്‍ ചെയര്‍പേഴ്‌സനായപ്പോള്‍. ഇപ്പോഴിതാ മൃദുലയുടെ ചരിത്രവിജയത്തിന് ദേശീയ അംഗീകാരം.

‘മൃദുല ഗോപിക്ക് അഭിനന്ദനങ്ങള്‍’ എന്ന് ഫേസ്ബുക്കില്‍ കുറിച്ചുകൊണ്ട് സീതാറാം യെച്ചൂരി ഈ വിജയത്തെ അടയാളപ്പെടുത്തി. എഴുപതു വര്‍ഷം കഴിഞ്ഞാണ് ഒരു പെണ്‍കുട്ടി മഹാരാജാസ് കോളേജ് യൂണിയനെ നയിക്കാനെത്തുന്നതെന്നും യെച്ചൂരി എടുത്തു പറഞ്ഞു. മലയാള പത്രവാര്‍ത്ത എടുത്തുകൊടുത്തുകൊണ്ടാണ് യെച്ചൂരിയുടെ പോസ്റ്റ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here