ധ്യാന്‍-അജു വര്‍ഗീസ് സിനിമയുടെ ചിത്രീകരണം തടസപ്പെടുത്തി യൂത്ത് കോണ്‍ഗ്രസ്

ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം തടസപ്പെടുത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പിരിവ് നല്‍കാന്‍ നിര്‍മാതാവ് വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഗുണ്ടായിസം.

സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന സച്ചിന്‍ സണ്‍ ഓഫ് വിശ്വനാഥ് എന്ന സിനിമയുടെ ചിത്രീകരണമാണ് പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയത്. പത്തനാപുരത്ത് താലൂക്ക് ഓഫീസിന് സമീപം ചിത്രീകരണം നടത്തുന്നതിനിടെയാണ് സംഭവം.

ഷൂട്ടിങ്ങ് പൊതുജനത്തിന് തടസമാണെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. പന്ത്രണ്ടോളം താരങ്ങള്‍ ലൊക്കേഷനിലുള്ളപ്പോഴായിരുന്നു സംഘം എത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ സിനിമാ പ്രവര്‍ത്തകര്‍ മടങ്ങുകയായിരുന്നു. സംഭവത്തില്‍ അഞ്ച് ലക്ഷം രൂപം നഷ്ടമുണ്ടായെന്ന് നിര്‍മാതാവ് പറഞ്ഞു.

സംഭവത്തില്‍ എട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നിര്‍മാതാവ് പത്തനാപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മണിയന്‍ പിള്ള രാജു, ഹരീഷ് കണാരന്‍, രമേഷ് പിഷാരടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News