രാജിവയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി കെകെ ശൈലജ; എല്ലാ നിയമനങ്ങളും ചട്ടങ്ങള്‍ പാലിച്ച്

തിരുവനന്തപുരം: ബാലാവകാശ കമീഷനിലെ നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പേരില്‍ രാജിവയ്ക്കില്ലെന്ന് മന്ത്രി കെകെ ശൈലജ. എല്ലാ നിയമനങ്ങളും ചട്ടങ്ങള്‍ പാലിച്ചാണ് നടത്തിയത്. ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ അന്തിമമല്ലെന്നും കെകെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനിടെ ശൈലജയ്ക്ക് നേരെ ഹൈക്കോടതി വീണ്ടും വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. അംഗങ്ങളെ നിയമിച്ചതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മന്ത്രിക്ക് ഒഴിയാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, പരാമര്‍ശങ്ങള്‍ സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. പരാമര്‍ശങ്ങള്‍ നീക്കാന്‍ റിവ്യൂ പെറ്റിഷനുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനും സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.

ബാലാവകാശ കമീഷന്‍ നിയമനത്തില്‍ മന്ത്രി കെ.കെ ശൈലജ, സ്വന്തം താത്പര്യങ്ങളും രാഷ്ട്രീയ താത്പര്യങ്ങളും മാത്രമാണ് സംരക്ഷിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പൊതുതാത്പര്യം മാനിക്കാത്ത മന്ത്രിയുടെ രാജി അനിവാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News