ബ്ലൂവെയില്‍ ഗെയിം അവന്റെ ജീവനെടുത്തു; യുവ നടി ഐശ്വര്യ രാജേഷിന്‍റെ വെളിപ്പെടുത്തല്‍

ലോകമെങ്ങും ആശങ്ക പടര്‍ത്തിയ ബ്ലൂവെയ്ല്‍ ഗെയിം ഇപ്പോള്‍ ഭീതി പരത്തുന്നത് നമ്മുടെ കേരളത്തിലാണ്. ബ്ലീവെയില്‍ ഗെയിം കാരണം കുട്ടികള്‍ ആത്മഹത്യചെയ്‌തെന്ന വെളിപ്പെടുത്തലുമായി കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയ അമ്മമാരുടെ കണ്ണുനീര്‍ ഏവരും കണ്ടതാണ്. ലോകമെങ്ങും നിരവധിപേര്‍ ജീവനെടുത്തെന്ന് സംശയിക്കുന്ന ബ്ലൂവെയില്‍ നമ്മുടെ കുട്ടികളുടെ ജീവനും അപഹരിക്കാന്‍ തുടങ്ങിയെന്നാണ് വ്യക്തമാകുന്നത്.

അതിനിടയിലാണ് ബ്ലു വെയില്‍ ഗെയിം കളിച്ച് തന്റെ സഹോദരന്റെ സുഹൃത്ത് ആത്മഹത്യ ചെയ്‌തെന്ന വെളിപ്പെടുത്തലുമായി നടി ഐശ്വര്യ രാജേഷ് രംഗത്തെത്തിയത്. അവന്റെ ജീവനെടുത്തത് ബ്ലൂവെയില്‍ ഗെയിമാണെന്ന് ഐശ്വര്യ വ്യക്തമാക്കുന്നു. ഒരു പാട് പ്രതീക്ഷകളും സ്വപ്‌നങ്ങളും ബാക്കിയാക്കിയാണ് 23ാം വയസ്സില്‍ അനിയന്റെ സുഹൃത്ത് യാത്രയാതെന്നും ദുല്‍ഖര്‍ ചിത്രത്തിലെ നായിക പറഞ്ഞു.

കൊലയാളി ഗെയിം നിരോധിക്കണമെന്ന ആവശ്യവും നായിക മുന്നോട്ട് വെയ്ക്കുന്നു. കേരളത്തില്‍ 2 കുട്ടികള്‍ ഈ ഗെയിം കളിച്ച് ആത്മഹത്യ ചെയ്തിട്ടും ആരും പ്രതികരിക്കാത്തതെന്തെന്നും ഐശ്വര്യ ചോദിച്ചു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ജോമോന്റെ സുവിശേഷം, നിവിന്‍ പോളിയുടെ സഖാവ് എന്നീ ചിത്രങ്ങളിലെ നായികയായിരുന്നു ഐശ്വര്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News