ട്വന്റി 20 മടുത്തുതുടങ്ങി; ആധുനിക ക്രിക്കറ്റിന്റെ മുഖം മാറ്റാന്‍ ടെന്‍ 10; സെവാഗും അഫ്രിദിയും ഗെയിലും കൈകോര്‍ക്കുന്നു

മുംബൈ: അഞ്ച് ദിവസം നീണ്ടുനിന്ന ടെസ്റ്റ് മത്സരങ്ങള്‍ വിരസമായപ്പോഴാണ് ഏകദിന ക്രിക്കറ്റ് മത്സരങ്ങളെന്ന ആലോചന ഉണ്ടായത്. ഒരു ദിവസം കൊണ്ട് മത്സരം അവസാനിക്കുന്ന നിലയിലായിരുന്നു ക്രിക്കറ്റിന്റെ മുഖം മാറ്റിയ രൂപത്തിന്റെ വരവ്. അറുപത് ഓവര്‍ മത്സരങ്ങള്‍ പിന്നീട് അമ്പതിലേക്ക് എത്തി.

എന്നാല്‍ അതും പലപ്പോഴും വിരസമായപ്പോള്‍ പുതിയ രൂപങ്ങള്‍ ആലോചനയിലെത്തി. ഇരുപത് ഓവര്‍ മത്സരങ്ങളിലേക്കായിരുന്നു പരീക്ഷണങ്ങള്‍ എത്തിയത്. ഇപ്പോഴിതാ ടി ട്വന്റി മത്സരങ്ങളും മാറ്റത്തിന്റെ പാതയിലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടക്കുകയാണെങ്കിലും ആധുനിക ക്രിക്കറ്റിലെ ഇതിഹാസങ്ങള്‍ ഇതാദ്യമായി ഒന്നിക്കുകയാണ്.


കളിക്കളത്തില്‍ സിക്‌സറുകളുടെ പെരുമഴ തീര്‍ത്ത ഷാഹിദ് അഫ്രിദി, വിരേന്ദ്രര്‍ സെവാഗ്, ക്രിസ് ഗെയില്‍ എന്നീ മഹാരഥന്‍മാരാണ് ടെന്‍ 10 നായി അണിനിരക്കുന്നത്. യുഎഇയിലെ ഒരു സ്വകാര്യ കമ്പനി നേതൃത്വം നല്‍കുന്ന ടെന്‍ ടെന്‍ ലീഗില്‍ കുമാര്‍ സംഗക്കാരയുമെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആധുനിക ക്രിക്കറ്റിനെ വിസമയിപ്പിച്ച ഇരുപതിലധികം താരങ്ങള്‍ യു എ ഇയില്‍ മാറ്റുരയ്ക്കാനെത്തുമെന്നാണ് സൂചന. ക്രിസ്മസ് ദിനങ്ങളിലായിരിക്കും ടൂര്‍ണമെന്റെന്നാണ് വ്യക്തമാകുന്നത്.

ടൂര്‍ണമെന്റ് വന്‍ വിജയമായി മാറുമെന്നുറപ്പാണ്. അതോടെ അന്താരാഷ്ട്രാ ക്രിക്കറ്റിലും മാറ്റത്തിന്റെ കാഹളം മുഴങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel