സി ബി ഐയുടെ ഗൂഢാലോചനാ സിദ്ധാന്തം; പൊളിച്ചടുക്കിയ ഹൈക്കോടതി പരാമര്‍ശങ്ങള്‍ ഇങ്ങനെ

കൊച്ചി: മുന്‍ മന്ത്രി G കാര്‍ത്തികേയന്‍ ഉള്‍പ്പടെയുള്ളവരെ കേസില്‍ നിന്നും CBI ഒഴിവാക്കിയപ്പോള്‍ പിണറായിയെയും മറ്റും തെരഞ്ഞ് പിടിച്ച് പ്രതിയാക്കുകയായിരുന്നു.

പിണറായിക്കെതിരെ CBl ഗൂഢാലോചനാ സിദ്ധാന്തം മെനഞ്ഞെടുക്കുകയായിരുന്നു.

കെ എസ് ഇ ബി യും ലാവ് ലിന്‍ കമ്പനിയും തമ്മിലുള്ള കരാറില്‍ കക്ഷിയല്ലാത്ത പിണറായിക്കെതിരെ CBl ക്രിമിനല്‍ ഗൂഢാലോചന ആരോപിക്കുകയായിരുന്നു.

നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ഗൂഢാലോചനയുടെ അവസാന ഘട്ടത്തില്‍ പിണറായിക്കും പങ്കുണ്ടെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു.

കരാറുമായി നേരിട്ട് ബന്ധമില്ലാത്തവരെ സി ബി ഐ കുടുക്കി.

ഗൂഢാലോചനയെന്ന മാന്ത്രിക വലയത്തില്‍ ഇവരെ കുടുക്കുകയായിരുന്നു.

ഗൂഢാലോചനക്കുറ്റം പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നു

അന്വേഷണ ഏജന്‍സികള്‍ക്ക് ആളുകളെ തെരഞ്ഞ് പിടിച്ച് പ്രതിയാക്കുന്ന പ്രവണതയുണ്ട്.

ഇത് പാടില്ലെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here