അഗ്നിശുദ്ധി വരുത്തിയ പിണറായി; സിബിഐയെ രാഷ്ട്രീയക്കളിക്ക് ഉപയോഗിക്കുന്നവര്‍ക്കുള്ള തിരിച്ചടി; പി ബി

ദില്ലി: പാര്‍ട്ടിയുടെയും പിണറായി വിജയന്റെയും പ്രതിഛായ തകര്‍ക്കാനുളള ശ്രമമായിരുന്നു ലാവ്‌ലിന്‍ കേസെന്ന് തുറന്നു കാട്ടുന്നതാണ് ഹൈക്കോടതി വിധിയെന്ന് സി പി ഐ എം കേന്ദ്ര നേതൃത്വം. കേസ് രാഷ്ട്രീയപ്രേരിതമെന്ന പാര്‍ട്ടി നിലപാട് ഹൈക്കോടതി വിധിയിലൂടെ സാധൂകരിക്കപ്പെട്ടുവെന്നും സി പി ഐ എം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി.

2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ലാവ്‌ലിന്‍ കേസ് അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ സി ബി ഐ ക്ക് വിട്ടത്. 2006 മാര്‍ച്ച് 11,12 തീയ്യതികളില്‍ ചേര്‍ന്ന സി പി ഐ എം കേന്ദ്ര കമ്മറ്റി യോഗം ഈ നടപടിയെ അപലപിക്കുകയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയപ്രേരിതമായ വിലയിരുത്തകയും ചെയ്തു. കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് പാര്‍ട്ടി പ്രഖ്യിപിച്ചു.

2009 ല്‍ പിണറായി വിജയനെ വിചാരണ ചെയ്യാന്‍ സി ബി ഐ തീരുമാനിച്ചതിനു പിന്നാലെ 2009 ജനുവരി 22 ന് ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗം ലാവിലിന്‍ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് വീണ്ടും ഉറച്ച നിലപാടെടുത്തു.2009 ഫെബ്രുവരി 14 ന് ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗവും അതേ നിലപാട് ആവര്‍ത്തിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളിലും പാര്‍ട്ടി സ്വീകരിച്ച നിലപാട് ശരിവയ്ക്കുന്നതാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധിയെന്ന് കേന്ദ്ര നേതാക്കള്‍ പ്രതികരിച്ചു.

നേരത്തെ കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ്സും ഇപ്പോഴുള്ള ബി ജെ പിയും ലാവ്‌ലിന്‍ കേസിനെ സി പി ഐ എമ്മിനെതിരായ രാഷ്ട്രീയ ആയുധമായി ഉപോഗിച്ചിട്ടുണ്ട്.അതു കോണ്ട് ഇനിയും ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട അവര്‍ നടത്തുന്ന നീക്കങ്ങളെ ഏതറ്റം വരെയും നേരത്തേയുള്ള അതേ നിലപാടില്‍ ഉറച്ചു നിന്നു കൊണ്ട് നേരിടുമെന്നും പാര്‍ട്ടി കേന്ദ്ര നേതൃത്വം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News