സംസ്‌കാരമുള്ള സമൂഹത്തിന് ചേര്‍ന്നതല്ല; ലാവ്‌ലിനില്‍ പ്രവഹിച്ച ഊമകത്തുകള്‍ക്കും ഹൈക്കോടതിയുടെ പ്രഹരം

കൊച്ചി: ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ഊമക്കത്തുകളാണ് പ്രവഹിച്ചത്. അത്തരം ഊമക്കത്തുകളെക്കുറിച്ചും ഹൈക്കോടതി വിധിയില്‍ വിമര്‍ശനമുണ്ടായിരുന്നു.

1.കേസ് വിധി പറയാന്‍ മാറ്റിയതിനു ശേഷം തനിക്ക് ഒട്ടേറെ ഊമക്കത്തുകള്‍ ലഭിച്ചിരുന്നു.

2. കത്തുകളില്‍ ചിലതില്‍ വര്‍ഗ്ഗീയമായ രാഷ്ട്രീയ ഉത്കണ്ഠയാണ് പ്രതിഫലിച്ചിരുന്നത്

3. മറ്റ് ചിലതില്‍ രാഷ്ട്രീയാധിഷ്ഠിത വര്‍ഗ്ഗീയ ഉത്കണ്ഠയും

4. കത്ത് എഴുതിയവരുടെ ഉദ്ദേശം കോടതിയുടെ മനസ്സില്‍ മുന്‍ വിധി ഉണ്ടാക്കുക എന്നതാണ്.

5.സമൂഹത്തിന്റെ ഇത്തരം നീക്കങ്ങള്‍ കുറ്റകരമാണ്.

6. ഇവരുടെ ഉദ്ദേശം രാഷ്ട്രീയ നേട്ടവും വര്‍ഗ്ഗീയ നേട്ടവുമാണ് .

7. ഇത് സംസ്‌ക്കാരമുള്ള പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല

8. സമൂഹത്തിലെ ഓരോരുത്തരും ഈ ദുഷ്പ്രവണതയെക്കുറിച്ച് ഗൗരവമായി ചിന്തിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News