റഷ്യന്‍ പ്രസിഡന്റ് ഷര്‍ട്ടൂരി; സോഷ്യല്‍ മീഡിയയില്‍ പിന്നീട് സംഭവിച്ചത്

ലോകനേതാക്കളില്‍ ഗ്ലമറസ്സായ നേതാവായാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമീര്‍ പുടിനെ എല്ലാവരും കാണുന്നത്. റഷ്യയുടെ ഭരണാധികാരിയായിരിക്കുമ്പോഴും വ്യക്തിജീവിതത്തില്‍ പുതിന്‍ ശരീരം മനോഹരമാക്കുന്നതില്‍ അതീവ ശ്രദ്ധാലുവുമാണ്. ഈ പ്രായത്തിലും ആരും കൊതിക്കുന്ന ശരീരസൗന്ദര്യത്തിനുടമയാണ് പുതിന്‍.

ഉല്ലാസയതാത്രക്കിടെ പുതിന്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഷര്‍ട്ടിടാതെയുള്ള ചിത്രങ്ങള്‍ പുതിന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഇതിന്റെ ചുവട്പിടിച്ച് പ്രസിദ്ധ സോഷ്യല്‍ നെറ്റ്വര്‍ക്കായ ടെലഗ്രമിന്റെ സ്ഥാപകന്‍ പാവെല്‍ ടൂറോ പുടിന്‍ഷര്‍ട്ടലെസ് ചാലഞ്ച് എന്ന പേരില്‍ ഒരു ഹാഷ്ടാഗ് തുടങ്ങി.

മണിക്കൂറുകള്‍ക്കുള്ളില്‍ വന്‍ പ്രതികരണമാണ് ഇതിന് ലഭിച്ചത്. ഷര്‍ട്ടിടാത്ത ചിത്രങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവതികളും യുവാക്കളും പോസ്റ്റു ചെയ്തു തുടങ്ങി. പുതിന്‍ഷര്‍ലസ്സ്ചാലഞ്ച് ഏറ്റെടുത്ത് ഷര്‍ട്ടൂരി ഫോട്ടോകള്‍ പോസ്റ്റുചെയ്യാന്‍ മത്സരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News