ശാസ്ത്രം ജയിച്ചു; മൃഗങ്ങളില്‍ നിന്നും മനുഷ്യന് അവയവങ്ങള്‍ സ്വീകരിക്കാം

അവയവ ദാനം കാത്തിരിക്കുന്ന ആയിരക്കണക്കിനു ആളുകള്‍ക്ക് ആശ്വാസമേകുന്നതാണ് ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തല്‍. മനുഷ്യനില്‍ അവയവം മാറ്റി വയ്ക്കാന്‍ കഴിയുന്ന വൈറസ് രഹിത പന്നി കുട്ടികളെ ഗവേഷകര്‍ സൃഷ്ടിച്ചു. സയന്‍സ് ജേര്‍ണലില്‍ ആണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

ക്ലോണിങിനും ജീന്‍ എഡിറ്റിംഗിനുമായുള്ള സ്ഥാപനങ്ങളും ഇ ജനസിസ് എന്ന ബയോ ടെക് കമ്പനിയും ഹാര്‍വാര്‍ഡ് സര്‍വകലാശാല ഗവേഷകരും ചേര്‍ന്നാണ് ഇവയെ സൃഷ്ടിച്ചത്. മുന്‍പ് ഗവേഷകര്‍ മനുഷ്യനിലെ അവയവ ദാനത്തിന് പന്നികളെ ഉപയോഗിക്കാന്‍ ആലോചിച്ചിരു ന്നെങ്കിലും പന്നികളില്‍ നിന്നു പടരുന്ന വൈറസ് ആയ റെട്രോ വൈറസ് മനുഷ്യനെ ബാധിച്ചെങ്കിലോ എന്ന ഭയമാണ് അതില്‍ നിന്നും അകറ്റി യിരുന്നത്.

പന്നികളുടെ കോശങ്ങള്‍ എങ്ങനെയാണ് എടുത്തതെന്നും ജനിതക എഡിറ്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് എങ്ങനെ എഡിറ്റിംഗ് നടത്തി എന്നും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എഡിറ്റ് ചെയ്ത ഈ കോശങ്ങളെ ക്ലോണ്‍ ചെയ്യുകയും ഭ്രൂണം വികസിപ്പിക്കുകയും ചെയ്തു. ഈ ഭ്രൂണം പെണ്‍ പന്നി കളില്‍ നിക്ഷേപിച്ചു തുടര്‍ന്നു പന്നി ക്കു ഞ്ഞു ങ്ങള്‍ ജനിക്കുകയും ചെയ്തു.

മുപ്പത്തേഴ് പന്നി കുഞ്ഞുങ്ങളും റിട്രോവൈറസ് ഇല്ലാതെ ആണ് ജനിച്ചത് എല്ലാ ഭ്രൂണങ്ങളെയും വളരാന്‍ അനുവദിച്ചില്ല. പതിനഞ്ച് എണ്ണം ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ട്. രണ്ട് വര്‍ഷത്തിനകം മനുഷ്യനില്‍ പന്നികളുടെ അവയവം മാറ്റി വയ്ക്കുന്ന അവസ്ഥ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ഇ ജനസിസ് സ്ഥാപകനും ഹാര്‍വാര്‍ഡ് ലെ ജനിതക ശാസ്ത്രജ്ഞനും പഠനത്തിന് നേതൃത്വം നല്‍കിയ ആളും ആയ ജോര്‍ജ് ചര്‍ച്ച് പറയുന്നു.

എന്നാല്‍ പന്നികളുടെ അവയവം മാറ്റിവയ്ക്കുന്നത് സുരക്ഷിതമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഗവേഷകര്‍ക്ക് അറിയാമായിരുന്നു എന്നാണ് മറ്റ് ഗവേഷകര്‍ വാദിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News