മറിഞ്ഞു വീണു; അവളുടെ മടിയിലേക്ക്; അവള്‍ പോലുമറിയാതെ

കോഴിക്കോട്: ആ മരം മറിഞ്ഞു വീണത് ഗുരുവായൂരപ്പന്‍ കോളേജിന്റെ ഗൃഹാതുരതയ്ക്ക് മുകളിലേക്കാണ്. അവിടെ പഠിച്ചിറങ്ങിയവരും ഒരിക്കലെങ്കിലും അവിടെ ചെന്നത്തിയവരും അവളെ മറക്കാനിടിയില്ല. കാടിനു നടുവില്‍ എല്ലാം മറന്ന് വായനയില്‍ മുഴുകിയ ആ പെണ്‍കുട്ടിയെ.. പെടുന്നനെയാണ് അവള്‍ക്കരികിലുള്ള ബോധിമരം ചുവടു തെറ്റി നിലം പതിച്ചത്.

അന്നോളം അവള്‍ക്ക് തണലൊരുക്കിയതിനാലാവാം ഒരു ചില്ലകൊണ്ട് പോലും അവള്‍ക്ക് മുറിവേല്‍പ്പിക്കാതെയായിരുന്നു അവളുടെ മടിത്തട്ടിലേക്ക് നൂറ്റാണ്ടുകള്‍ പ്രായമുള്ള ആ വന്‍മരത്തിന്റെ പതനം. അവളുടെ അറിവ് സമ്പാദനത്തിന് വെളിച്ചം പകരുന്ന ചില്ലുവിളക്കിന്റെ കുഴലിന് നിസ്സാരമായ കേടുപാട് പറ്റിയെന്നതൊഴിച്ചാല്‍ ആരേയും വേദനിപ്പിക്കാതെ ചരിത്രത്തിലേക്ക് ആ മരവും കടപുഴകി.

മറ്റൊര്‍ത്ഥത്തില്‍ ഇവിടെയൊരു മരം നൂറ്റാണ്ടുകള്‍ ജീവിച്ചിരുന്നതിന്റെ തെളിവിനായിരിക്കായും ചില്ലു വിളക്കിന്റെ പുകക്കുഴലെടുത്ത് ആ മരം യാത്രയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here