ലോധ കമ്മിറ്റി നര്‍ദ്ദേശങ്ങള്‍ പാലിച്ചില്ല; ബിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

ദില്ലി; ലോധ കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാത്തതിന്റെ പേരില്‍ ബി സി സി ഐ സെക്രട്ടറി അമിതാഭ് ചൗധരിക്ക് സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്. ലോധ കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന ഇടക്കാല ഭരണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആക്ടിങ്ങ് പ്രസിഡണ്ട് സി കെ ഖന്ന, സെക്രട്ടറി അമിതാഭ് ചൗധരി ട്രഷറര്‍ അനിരുദ്ധ് ചൗധരി എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസുമയച്ചു.

നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം. ലോധ കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രമണ്യം കോടതിയെ അറിയിച്ചു.ബി സി സി ഐ പുതിയ ഭരണഘടനയുടെ കരട് തയ്യാറാക്കണമെന്ന് ഇടക്കാല ഭരണ സമിതിയോട് കോടതി നിര്‍ദ്ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News