ദിതാണ് ബിജെപി സര്‍ക്കാര്‍; ഗോമൂത്രവും വാങ്ങും; പാലില്ലെങ്കില്‍ ഗോമൂത്രം വില്‍ക്കാം; ഗവേഷണത്തിനെന്ന് വിശദീകരണം

റയ്പൂര്‍:  ബി ജെ പി നേതാവിന്‍റെ ഉടമസ്ഥതയിലുള്ള ഗോശാലയിലെ 200 പശുക്കള്‍ പട്ടിണി കിടന്ന് ചത്ത
ഛത്തീസ്ഗഢിലെ കര്‍ഷകരില്‍നിന്ന് സര്‍ക്കാര്‍ ഗോമൂത്രം വാങ്ങാനൊരുങ്ങുന്നു. ലിറ്ററിന് പത്തുരൂപ
നിരക്കില്‍ ഗോമൂത്രം സംഭരിക്കണമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച ഗോ സേവാ ആയോഗിന്‍റെ ശുപാര്‍ശ.
വളവും കീടനാശിനിയും അടക്കമുള്ളവ നിര്‍മ്മിക്കുന്നത് സംബന്ധിച്ച ഗവേഷണങ്ങള്‍ക്ക്കര്‍ഷകരില്‍നിന്ന് ശേഖരിക്കുന്ന ഗോമൂത്രം ഉപയോഗിക്കാമെന്നാണ് സമിതിയുടെ കണ്ടെത്തല്‍.

പത്തുരൂപയ്ക്ക് ഗോമൂത്രം ശേഖരിക്കാന്‍ തുടങ്ങിയാല്‍ കര്‍ഷകര്‍ സാമ്പത്തിക നേട്ടത്തിനുവേണ്ടി പ്രായം ചെന്ന
പശുക്കളെയും സംരക്ഷിക്കുമെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. പ്രായമായ പശുക്കളെ കര്‍ഷകര്‍ ഉപേക്ഷിക്കുന്നത് സാമ്പത്തിക തടസങ്ങളെ തുടര്‍ന്നാണെന്നാണ് സമിതിയുടെ കണ്ടെത്തല്‍.

ബി ജെ പി നേതാവിന്‍റെ ഫാമില്‍ 200 പശുക്കള്‍ പട്ടിണികിടന്ന് ചത്തത് ഛത്തീസ്ഗഡില്‍ രമണ്‍സിങ്ങിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനും ദേശീയ തലത്തില്‍ തന്നെ പാര്‍ട്ടിക്കും നാണക്കേടുണ്ടാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News