മുന്‍ ഹോക്കി താരത്തെ ഭാര്യ അടിച്ചുകൊന്നു

മുംബൈയില്‍ 52 കാരനായ മുന്‍ ഇന്ത്യന്‍ ഹോക്കി താരം ഭാര്യയുടെ അടിയേറ്റ് മരിച്ചു. നിരവധി ടീമുകള്‍ക്കുവേണ്ടി കളിച്ച് പ്രസിദ്ധനായ അപ്പയ്യ ചെനന്ദയാണ് ഭാര്യുടെ മര്‍ദ്ദനത്തിനരയായി മരണം വരിച്ചത്. എയര്‍ ഇന്ത്യ, ടാറ്റ, ബോംബെ ഹോക്കി ടീമുകള്‍ക്കു വേണ്ടി കളിച്ചിട്ടുള്ള അപ്പയ്യ ക‍ഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മലാഡിലുള്ള ഫ്ലാറ്റില്‍ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു.

കുടുംബകലഹത്തെ തുടര്‍ന്ന് ഭാര്യ അമിത മര്‍ദ്ദിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിടിവലിക്കിടെ ഭാര്യക്കും പരുക്കേറ്റു. ഇവര്‍ ചികിത്സയിലാണ്. ഇവര്‍ക്ക് 23 വയസ്സുള്ള മകനും 15 കാരിയായ മകളുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News