വേട്ടയുടെ ഒരു പതിറ്റാണ്ട്; ലാവ്‌ലിന്‍ കേസില്‍ പിണറായിയെ വേട്ടയാടിയതെങ്ങനെ; കാണാം പീപ്പിള്‍ ടി വിയില്‍

തിരുവനന്തപുരം: അതിശയോക്തിയുടെ നിറം കലര്‍ത്തിയൊരു കെട്ടുകഥയാണ് ലാവലിന്‍ കേസ്. കേരളം ഇന്നോളം കണ്ട ഏത് സസ്‌പെന്‍സ് ത്രില്ലറിനേക്കാളും നാടകീയവും , ഉദ്യേഗവും നിറഞ്ഞ അതിന്റെ ഉളളടക്കം ആണ് ഈ പൊറാട്ട് നാടകത്തെ വ്യത്യസ്തമാക്കുന്നത്. സിപിഐ എം നേയും വിശേഷിച്ച് പിണറായി വിജയന്‍ എന്ന കരുത്തനായ നേതാവിനേയും എന്നും വേട്ടയാടാന്‍ മാധ്യമങ്ങളും രാഷ്ട്രീയ ശത്രുകളും എടുത്തുപയോഗിച്ച ലാവലിന്‍ എന്ന ആയുധം നിലതെറ്റി കടലില്‍ പതിച്ചിരിക്കുന്നു.


ഒന്നര പതിറ്റാണ്ടിനിടെ പിണറായിയെ വേട്ടയാടാന്‍ അച്ചടി മാധ്യമങ്ങള്‍ ചെലവഴിച്ച മഷിക്കും , ചാനലുകള്‍ നീക്കി വെച്ച അന്തിചര്‍ച്ചകള്‍ക്കും കയ്യും കണക്കുമില്ല. പിണറായിവിജയന്റെ ഭാര്യയായ കമലയുടെ പേരില്‍ സിംഗപൂരില്‍ കമലാ ഇന്റര്‍ നാഷണല്‍ എന്ന കമ്പനി ഉണ്ടെന്ന് പോലും ചില മാധ്യമങ്ങള്‍ എഴുതി. ദിലീപ് രാഹുലന്‍,ടെക്‌നിക്കാലിയ തുടങ്ങിയവയെ കുറിച്ചുളള നിറം പിടിപ്പിച്ച കഥകള്‍ കേട്ട് കേരളം ഞെട്ടിതരിച്ചു.

സസ്‌പെന്‍സ് ത്രില്ലറിനെ തോല്‍പ്പിക്കുന്ന സംഭവബഹുലമായ തിരകഥകള്‍ ഒന്നൊന്നായി പൊളിഞ്ഞ് വീണിട്ടും ചാനല്‍ മുറികളിലെ കോട്ടിട്ട ജഡ്ജിമാര്‍ പിണറായിയുടെ ചോരക്ക് വേണ്ട മുറവിളികൂട്ടി. ആനന്ദിന്റെ ‘ഗോവര്‍ദ്ധനന്റെ യാത്രകള്‍ ‘ എന്ന ഫിക്ഷന്‍ നോവലിലെ കഥാപാത്രത്തെ പോലെ ആര്‍ക്കോ വേണ്ടി ഉണ്ടാക്കിയ കഴുമരത്തില്‍ പിണറായിയെ തൂക്കാനായിരുന്നു പലര്‍ക്കും വ്യഗ്രത. പിണറായിയുടെ തന്നെ ഭാഷ കടമെടുത്താന്‍ ” മഞ്ഞ പത്രക്കാന്‍ മുതല്‍ മഹാ നേതാക്കള്‍ വരെ എന്നെ വേട്ടയാടി ” .

ലോഡ് ഷെഡിംങ്ങിന്റെ ഇരുണ്ട യുഗത്തില്‍ നിന്ന് കേരളത്തെ വെളിച്ചത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയ പിണറായി എന്നും വില്ലന്‍ മാത്രമായിരുന്നു. പിണറായിയെ ക്രൂശിക്കുമ്പോ!ഴും എന്താണ് ലാവലിന്‍ കേസെന്ന് പോലും പലര്‍ക്കും അറിയില്ലായിരുന്നു. ഇന്നത്തെ ഹൈക്കോടതി വിധിയോടെ പിണറായിയെ കുടുങ്ങുന്നതും കാത്തിരുന്നവര്‍ അവരുടെ തന്ന സ്വപ്നത്തിന്റെ കിനാവളളി കഴുത്തില്‍ കുരുങ്ങി പിടഞ്ഞ് മരിക്കുകയാണ്. ലാവലിന്‍ കേസിലെ അന്തര്‍ നാടകങ്ങള്‍ അനാവരണം ചെയ്യുന്ന പ്രത്യേക പരിപാടി ‘വേട്ടയുടെ ഒരു പതിറ്റാണ്ട് ‘ ഇന്ന് പീപ്പിള്‍ ടിവി രാത്രി 10 മണിക്ക് പുന:സംപ്രേക്ഷണം ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News