കാല്‍പന്തുലോകത്തെ ഞെട്ടിച്ചുകൊണ്ട് റൂണി ആ തീരുമാനം പ്രഖ്യാപിച്ചു; തിരക്കിട്ടുള്ള തീരുമാനത്തിന് പിന്നിലെന്ത്

ലണ്ടന്‍; ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍ വെയിന്‍ റൂണി അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിച്ചു. ലോക കപ്പ് യോഗ്യതാ മല്‍സരം അടുത്തു വരും മുമ്പെയാണ് വിരമിക്കല്‍ പ്രഖ്യാപനം.

‘ഇംഗ്ലണ്ട് ടീമില്‍ കളിക്കുകയെന്നത് എനിക്കൊരു അംഗീകാരമായിരുന്നു. എന്നാല്‍ പിന്‍വാങ്ങാനുള്ള സമയമായെന്ന് ഇപ്പോള്‍ തോന്നുന്നു. ‘ വിരമിക്കല്‍ തീരുമാനമറിയിച്ചുകൊണ്ട് റൂണി പറഞ്ഞ വാക്കുകളാണിവ. ഇംഗ്ലണ്ടിന് വേണ്ടി 119 മല്‍സരങ്ങളില്‍നിന്നായി 53 ഗോള്‍ നേടിയ റൂണി എവര്‍ടണ്‍ ടീം അംഗമാണ് .

മാഞ്ചസറ്റര്‍ യുണൈറ്റഡിന്റെ ക്യാപ്റ്റനായിരുന്ന റൂണി ലോകകപ്പ് യോഗ്യത മല്‍സരത്തില്‍ ഇംഗ്ലീഷ് ടീമിന്റെ ഭാഗമാകണമെന്ന് റൂണിയോട് കഴിഞ്ഞ ദിവസം ഇംഗ്ലീഷ് ടീം മാനേജര്‍ ഗരേത്ത് സൗത്ത് ഗേറ്റ് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തോട് നന്ദിയുണ്ടെ് എന്നാല്‍ വിരമിക്കുകയാണ് ഉചിതമെന്ന നിലപാടിലാണ് താനെന്ന് റൂണി പറയുന്നു.

18ാം വയസ്സിലായിരുന്നു റൂണി 2004ലെ യൂറോ കപ്പിലൂടെ രാജ്യാന്തര തലത്തില്‍ അരങ്ങേറ്റംകുറിച്ചത്. കഴിഞ്ഞ നവംബറില്‍ സ്‌കോട്‌ലാന്‍ഡിനെതിരെ കളിച്ച മത്സരത്തിലാണ് റൂണി അവസാനമായി ഇംഗ്ലണ്ടിന്റെ ജഴ്‌സിയണിഞ്ഞത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News