ജിയോ തരംഗത്തിലും എയര്‍ടെല്‍ മുന്നേറി; ടെലികോ മേഖലയില്‍ സംഭവിച്ചതെന്ത്

രാജ്യത്തെ ടെലികോം മേഖലയിൽ വൻ മാറ്റങ്ങൾക്ക് സാക്ഷിയായ വർഷമാണ് ക‍ഴിഞ്ഞുപോയത്. റിലയൻസ് ജിയോ കൊണ്ടുവന്ന സൗജന്യ സേവനങ്ങളിൽ തട്ടി മുൻനിര ടെലികോം കമ്പനികളെല്ലാം കുത്തനെ നിലംപതിച്ചു. ഒടുവിൽ വന്ന കണക്കുകൾ പ്രകാരം ജിയോയ്ക്കെതിരെ താരതമ്യേന പിടിച്ചുനിന്നത് ഭാരതി എയർടെൽ മാത്രമാണ്.

ഐഡിയയ്ക്കും വോഡഫോണിനും ജൂലൈയിൽ നഷ്ടപ്പെട്ടത് 43.7 ലക്ഷം ഉപഭോക്താക്കളെയാണെന്നാണ് ഏറ്റവും പുതിയ കണക്കുകൾ പറയുന്നത്. എന്നിട്ടും ഭാരതി എയർടെല്ലിന് ആറു ലക്ഷത്തോളം പുതിയ ഉപഭോക്താക്കളാണ് ഉണ്ടായത്. എയർസെൽ, ടെലിനോർ കമ്പനികൾക്ക് നഷ്ടമായത് 37.74ലക്ഷം ഉപഭോക്താക്കളെയാണ്.

ഓഫർ മൽസരത്തിൽ പിടിച്ചുനിൽക്കാൻ മിക്ക കമ്പനികളും വൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്.ടെലികോം മേഖലയുടെ മൊത്തം കടമിപ്പോൾ 4.5 ലക്ഷം കോടിയാണ്. മൊത്തം എയർടെൽ ഉപഭോക്താക്കൾ 28.12 കോടിയാണ്. ജൂലൈയിൽ ഐഡിയയ്ക്ക് 23 ലക്ഷം ഉപഭോക്താക്കളെ നഷ്ടമായി. വോഡഫോണിന് 13.89 ലക്ഷം ഉപഭോക്താക്കളെയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News