അന്വേഷണ കമ്മീഷന്‍ വേണ്ടന്ന CPIM നിലപാട് ശരിയെന്ന് തെളിഞ്ഞു: കേസിനെ രാഷ്ട്രീയ പരമായും നിയമപരമായും നേരിടാനുളള പാര്‍ട്ടി തീരുമാനത്തിനും വിജയം

ലാവ്‌ലിന്‍ കേസിനെ രാഷ്ട്രീയ പരമായും നിയമപരമായും നേരിടാനുമായിരുന്നു ആദ്യം മുതലേയുളള സിപിഐഎം തീരുമാനം. രാഷട്രീയ പ്രേരിതമായ കേസില്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കേണ്ടതില്ല എന്നും പിബി തീരുമാനിച്ചിരുന്നു. പിണറായി വിജയന്‍ കുറ്റക്കരനല്ലെന്നും സാമ്പത്തീക ലാഭം ഉണ്ടാക്കിയിട്ടില്ലെന്നുമായിരുന്നു സിപിഐഎം നിലപാട്. ലാവ്‌ലിന്‍ കേസിലെ പാര്‍ട്ടി നിലപാടുകള്‍ 2009ല്‍ ജനറല്‍ സെക്രട്ടറിയായിരിക്കേ പ്രകാശ് കാരാട്ട് വ്യക്തമാക്കിയിരുന്നു.
ഇ കെ നായനാരുടെ നേതൃത്വത്തിലുളള എല്‍ഡിഎഫ് സര്‍ക്കാറിന്റേയും അന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റേയും തീരുമാനങ്ങള്‍ക്കനുസരിച്ചാണ് ലാവ്‌ലിന്‍ കമ്പനിയുമായുളള കരാറില്‍ മുന്നോട്ടുപോയതെന്നാണ് പിബി കണ്ടെത്തിയത്.

കേസ് രാഷ്ട്രീയ പ്രേരിതമെന്ന് വ്യക്തമാക്കുന്നതായിരുന്നു ലാവ്‌ലിന്റെ പേരില്‍ രാഷ്ട്രീയ പ്രതിയോഗികളില്‍ നിന്ന് പിണറായി നേരിട്ട ആരോപണങ്ങള്‍. തെരഞ്ഞടുപ്പുകാലങ്ങളില്‍ ലാവ്‌ലിന്‍ കേസ് ചര്‍ച്ചയാക്കുന്നതിലും പ്രതിയോഗികള്‍ വിജയിച്ചു.
എന്നാല്‍ പിണറായി വിജയന്‍ വ്യക്തിപരമായി ലാഭം ഉണ്ടാക്കിയെന്ന് സിബിഐയുടെ റിപ്പോര്‍ട്ടില്‍ പോലും പരാമര്‍ശം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പാര്‍ട്ടീതലത്തില്‍ അന്വേഷണക്കമ്മറ്റിയെ നിയോഗിക്കേണ്ടതിന്റെ ആവശ്യം ഇല്ലെന്ന് തന്നെയായിരുന്നു പാര്‍ട്ടി നിലപാട്. സിപിഐഎം നിലപാടുകള്‍ ശരിയെന്ന് കാലം തെളിയിച്ചതോടെ പിണറായി വിജയനും പാര്‍ട്ടിയും കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News