കൈയ്യടിക്കൂ ആരാധകരെ; ഛേത്രിയും സംഘവും കൊറിയന്‍ പടയെ തുരത്തിയോടിച്ചു; എതിരില്ലാത്ത മൂന്ന് ഗോള്‍ ജയത്തിന്റെ തിളക്കം

ബംഗളുരു: ഇന്ത്യന്‍ ഫുട്‌ബോള്‍ പുതിയ ഉണര്‍വ്വിലാണ്. തുടര്‍ച്ചയായ എട്ട് വിജയങ്ങളുടെ കരുത്ത് ലോകറാങ്കിംഗില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പാണ് ഇന്ത്യന്‍ സംഘത്തിന് സമ്മാനിച്ചത്. ഇന്ത്യന്‍ ക്ലബുകളും അതേ പാതയിലാണ്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ കരുത്തുകാട്ടുന്ന വിജയമാണ് സുനില്‍ ഛേത്രിയുടെ നേതൃത്വത്തിന്‍ കീഴിലിറങ്ങിയ ബംഗളൂരു എഫ് സി ഇന്ന് സ്വന്തമാക്കിയത്.

കണ്ഠീരവ സ്റ്റേഡിയത്തില്‍ കൊറിയന്‍ പട്ടാളത്തിന്റെ ടീമിനെ തകര്‍ത്ത് തരിപ്പണമാക്കിയാണ് ബംഗളുരു എഫ് സി കരുത്തുകാട്ടിയത്. എ എഫ് സി കപ്പ് ഇന്റര്‍ സോണ്‍ സെമി ഫൈനലിലായിരുന്നു ചരിത്ര ജയം. എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് ബംഗളൂരു എഫ് സി പിടിച്ചെടുത്തത്.

32ാം മിനുട്ടില്‍ ഉദാന്തയെ കൊറിയന്‍ ടീമിന്റെ ഗോള്‍ കീപ്പര്‍ ബോക്‌സില്‍ വീഴ്ത്തിയതിനെ തുടര്‍ന്ന് കിട്ടിയ പെനാള്‍ട്ടിയോടെയാണ് ബംഗളുരുവിന്റെ കുതിപ്പ് തുടങ്ങിയത്. നായകന്‍ സുനില്‍ ഛേത്രി വലകുലുക്കിയതോടെ ആരാധകര്‍ ഇളകിമറിഞ്ഞു.


രണ്ടാം പകുതിയില്‍ 51ാം മിനുട്ടില്‍ ഫ്‌ലാഷ് മാന്‍ ഉദാന്തയുടെ വലതു വിങ്ങിലൂടെയുള്ള കുതിപ്പിനൊടുവില്‍ ബംഗളൂരു ലീഡ് ഉയര്‍ത്തി. ഉദാന്തയുടെ ഒരു ഇടം കാലന്‍ ഷോട്ട് വലകുലുക്കുകയായിരുന്നു.


78ാം മിനുട്ടില്‍ ലെന്നി റോഡ്രിഗസാണ് മൂന്നാം ഗോളുമായി ബംഗളൂരുവിന്റെ വിജയം അവിസ്മരണീയമാക്കിയത്. ഛേത്രിയുടെ ക്രോസില്‍ നിന്നായിരുന്നു ലെന്നിയുടെ ഗോള്‍. സെപ്റ്റംബര്‍ 13നാണ് കൊറിയയില്‍ വെച്ചാണ് സെമി ഫൈനലിന്റെ രണ്ടാം പാദം പോരാട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News