കേരളത്തില്‍ മഴ പെയ്യാന്‍ തമിഴ് കര്‍ഷരുടെ സര്‍വ്വ മത പ്രാര്‍ത്ഥന; കാര്യമിതാണ്

ഇടുക്കി; കേരളത്തില്‍ നല്ല മഴ ലഭിച്ച് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നെങ്കിലെ തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകള്‍ പച്ചപ്പുതപ്പണിയൂ. എന്നാല്‍ കാലാവസ്ഥ കനിയുന്നില്ല. വയലുകള്‍ വരളാന്‍ തുടങ്ങി. ഈ സാഹചര്യത്തിലാണ് തേനി ജില്ലയിലെ കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍ സര്‍വ്വ മത പ്രാര്‍ത്ഥന സംഘടിപ്പിച്ചത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറിന് സമീപത്തായിരുന്നു മഴയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന . ക്രിസ്ത്യന്‍, ഹിന്ദു, മുസ്ലിം മത വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ പങ്കാളികളായി. മുല്ലപ്പെരിയാറില്‍ ഇപ്പോള്‍ ജലനിരപ്പ് 115 അടിയാണ്. 117ന് മുകളില് എത്തുമ്പോള്‍ മാത്രമാണ് തമിഴ്‌നാട്ടിലേക്ക് കൃഷി ആവശ്യത്തിനുള്ള വെള്ളം തുറന്ന് വിടുകുള്ളു.

മുല്ലപ്പെരിയാറില്‍ നിന്ന് കുടിവെള്ളം മാത്രമാണ് ഇപ്പോള്‍ തമിഴ്‌നാട് കൊണ്ടുപോകുന്നത്. കഴിഞ്ഞ ജൂണ്‍, ജൂലായ് മാസങ്ങളിലെ മഴക്കുറവ് കാരണം ഏക്കര്‍ കണക്കിന് വയലുകളിലെ നെല്‍കൃഷി നശിച്ചിരുന്നു. ഇതേ തുടര്‍ന്ന് വന്‍സാമ്പത്തിക ബാധ്യതയാണ് കര്‍ഷകര്‍ക്ക് ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News