കുതിപ്പ് തുടരാന്‍ ഇന്ത്യ; പിടിച്ചുനില്‍ക്കാന്‍ ലങ്ക; രണ്ടാം ഏകദിനത്തില്‍ പോരാട്ടം പൊടിപാറും

പല്ലെക്കലെ: തുടര്‍ തോല്‍വികളേല്‍പ്പിച്ച പരിക്കുകളില്‍ നിന്ന് കരകയറാന്‍ പല്ലെക്കലെയില്‍ ആതിഥേയര്‍ ഇറങ്ങുമ്പോള്‍, വിജയം തുടരാനുറപ്പിച്ചാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഓപ്പണര്‍ ശിഖര്‍ ധവാനും, നായകന്‍ കോഹ്ലിയും മികച്ച ഫോമിലാണ്. ആദ്യ ഏകദിനത്തില്‍ ഫോം കണ്ടെത്താന്‍ കഴിയാതിരുന്ന രോഹിത് ശര്‍മ കൂടി തിളങ്ങിയാല്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ കണ്ടെത്താന്‍ കഴിയും.


ഇന്ത്യന്‍ ബൗളര്‍മാരും ആദ്യ ഏകദിനത്തില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ശ്രീലങ്കയുടെ യുവനിര നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം സമ്മര്‍ദത്തെ അതിജീവിക്കാന്‍ കഴിയാത്തതാണ്, കുശാല്‍ മെന്‍ഡിസ്, ഡിക്ക്വെല്ല, ഗുണതിലക തുടങ്ങിയ പ്രതിഭാമികവുള്ള താരങ്ങള്‍ ടീമിലുണ്ടെങ്കിലും സമ്മര്‍ദത്തിന് മുന്നില്‍ അടിയറവ് വയ്ക്കുന്ന കാഴ്ചയാണ് കഴിഞ്ഞ മത്സരങ്ങളില്‍ കണ്ടത്.

ഒന്നാം ഏകദിനത്തിന് ശേഷം രോഷാകുലരായ ആരാധകര്‍ താരങ്ങളുടെ വണ്ടി തടഞ്ഞതും ലങ്കന്‍ ടീമിനെതിരെ മുദ്രാവാക്യം മുഴക്കിയതും താരങ്ങളെ കൂടുതല്‍ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. രണ്ടാം ഏകദിത്തില്‍ പരിചയസമ്പന്നരായ മാത്യൂസ്, മലിംഗ എന്നിവരെ ആശ്രയിച്ചായിരിക്കും ലങ്കന്‍ പ്രകടനം. ഇന്ന് ഉച്ചയ്ക്ക് 2.30 പെല്ലെക്കലെ സ്റ്റേഡിയത്തിലാണ് മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel