വിലക്കുറവിന്‍റെ ഓണമാഘോഷിക്കാന്‍ സഹകരണ ഓണചന്തകള്‍; 25 രൂപയ്ക്ക് അരി, പഞ്ചസാരയ്ക്ക് 22

തിരുവനന്തപുരം:  സഹകരണവകുപ്പ് 3500 ഓണച്ചന്തകള്‍ തുടങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച െവെകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് എല്‍.എം.എസ്. മൈതാനത്തു നിര്‍വഹിക്കും. ‘ഈ ഓണവും ബക്രീദും കണ്‍സ്യൂമര്‍ ഫെഡിനൊപ്പം’ എന്നതാണ് സഹകരണവകുപ്പിന്റെ മുദ്രാവാക്യം. വന്‍ വിലക്കുറവാണ് മന്ത്രി വാഗ്ദാനംചെയ്തത്.

പൊതുവിപണിയില്‍ കിലോഗ്രാമിന് 41 രൂപയുള്ള ജയ അരി 25 രൂപയ്ക്കു ലഭിക്കും. 44 രൂപയുള്ള കുത്തരിക്ക് 24 രൂപ നല്‍കിയാല്‍ മതി. 44 രൂപ വിലയുള്ള പഞ്ചസാര 22 രൂപയ്ക്ക് വില്‍ക്കും. വെളിച്ചെണ്ണയ്ക്ക് വിപണിയില്‍ 202 രൂപ വിലയുള്ളപ്പോള്‍ ഓണച്ചന്തയിലെ വില 90 രൂപ. എല്ലായിനങ്ങള്‍ക്കും 30-40 ശതമാനം വിലക്കുറവുണ്ട്. ഉത്പന്നങ്ങളുടെയെല്ലാം ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിലയിളവ് നല്‍കാന്‍ സര്‍ക്കാര്‍ 60 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

മറ്റിനങ്ങളുടെ ഓണച്ചന്തവിലയും ബ്രായ്ക്കറ്റില്‍ വിപണിവിലയും.
അരി കുറുവ-25(38), പച്ചരി-23(33), ചെറുപയര്‍-66(95), കടല-43(90), ഉഴുന്ന്-66(98), വന്‍പയര്‍-45(85), തുവരപ്പരിപ്പ്-65(90), മുളക്-56(95), മല്ലി-74(90).സബ്‌സിഡിയില്ലാത്ത ഇനങ്ങള്‍ -ബിരിയാണി അരി കൈമ-70(80), ബിരിയാണി അരി കോല-48(60), ചെറുപയര്‍ പരിപ്പ്-64(95), പീസ് പരിപ്പ്-50(83), ഗ്രീന്‍പീസ് 35(48), ശര്‍ക്കര ഉണ്ട-53(65), ശര്‍ക്കര അച്ചുവെല്ലം-64(65), പിരിയന്‍ മുളക് -79(120), കടുക്-50(90), ഉലുവ-45(120), ജീരകം-225(240). ആട്ട, മൈദ, കറിപ്പൊടികള്‍ എന്നിവയും വിലകുറച്ചു കിട്ടും. (Live ന്യൂസ് ടീം )

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News