മുത്തലാഖ് വിധി മുന്‍നിര്‍ത്തി ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമോ

ദില്ലി; മുത്തലാക്ക് നിര്‍ത്തലാക്കിയ സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഏകീകൃത സിവില്‍കോഡിന് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുമോ എന്ന ആശങ്ക ശക്തം. സിവില്‍ കോഡിലെ തര്‍ക്ക വിഷയങ്ങള്‍ പരിഗണിക്കുന്ന ലോ കമ്മീഷന്‍ മുത്തലാക്ക് വിധിന്യായം പരിശോധിക്കുന്നു.2014ലെ ലോക്‌സഭാ തിരഞ്ഞെടപ്പ് പ്രകടനപത്രിക പ്രകാരം ഏകീകൃത സിവില്‍കോഡിനുള്ള നീക്കങ്ങള്‍ നടത്താനുള്ള സമയമായെന്ന് ചര്‍ച്ചയും ബിജെപിയില്‍ ആരംഭിച്ചിട്ടുണ്ട്.

മുത്തലാക്ക് വിധിന്യായം ദൂരവ്യാപകമായ ചര്‍ച്ചകള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. മതാചരങ്ങള്‍ അനുഷ്ടിക്കുമ്പോഴും നിയമത്തിന് മുമ്പില്‍ എല്ലാവരും തുല്ല്യരാണന്ന വാദത്തിന്റെ അടിസ്ഥാനത്തില്‍ ഏകീകൃത സിവില്‍കോഡിലേയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നീങ്ങുമോ എന്ന ആശങ്കയും ശക്തമായിട്ടുണ്ട്.2014ല്‍ ബിജെപി പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു ഏകീകൃത സിവില്‍ കോഡ്. പത്രികയിലെ പേജ് 41ല്‍ സിവില്‍ കോഡിനെക്കുറിച്ച് വിശദീകരിക്കുന്ന ബിജെപി , മുത്തലാക്ക് വിധിന്യായത്തിന്റ പശ്ചാത്തലത്തില്‍ ചര്‍ച്ചയാരംഭിച്ചിട്ടുണ്ട്.

സിവില്‍ കോഡിലെ തര്‍ക്ക വിഷയങ്ങള്‍ പരിഗണിക്കുന്ന ലോ കമ്മീഷന്‍ അഞ്ച് ജസ്റ്റിസുമാരുടേയും വിധിന്യായങ്ങള്‍ പരിശോധിക്കുന്നു. ക്രിസ്ത്യന്‍,ഹിന്ദു വിവാഹ രീതികളും,വിവാഹമോചന ചട്ടങ്ങളും സിവില്‍കോഡിന്റെ ഭാഗമായി പരിഷ്‌ക്കരിക്കേണ്ടി വരും. ക്രിസ്ത്യന്‍ മതാചാര പ്രകാരം വിവാഹ മോചനത്തിന് വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്നത് സ്ത്രീയുടെ തുല്യതാ അവകാശത്തിന്‍മേലുള്ള കടന്ന് കയറ്റമാണോയെന്ന് സംശയം നേരത്തെ തന്നെ ലോ കമ്മീഷന്‍ ഉയര്‍ത്തിയിരുന്നു.മുത്തലാക്ക് വിധിന്യായത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം വിശ്വാസങ്ങളില്‍ ഇടപെടാല്‍ കുറച്ച് കൂടി സ്വാതന്ത്രം ഉണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റേയും കമ്മീഷന്റേയും വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News