വരുമാന പരിധി ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍

ദില്ലി: പ്ര​തി​വ​ർ​ഷം എ​ട്ടു ല​ക്ഷം രൂ​പ​യി​ൽ താ​ഴെ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള കു​ടും​ബ​ങ്ങ​ളി​ൽ​പെ​ട്ട​വ​ർ ഇ​നി ക്രീ​മി​ലെ​യ​ർ വി​ഭാ​ഗ​ത്തി​ൽ പെ​ടി​ല്ല. ഒ.ബി.സി വിഭാഗത്തില്‍പെട്ടവര്‍ക്ക് സം​വ​ര​ണാ​നു​കൂ​ല്യത്തിനുള്ള വാ​ർ​ഷി​ക വ​രു​മാ​ന ​ എ​ട്ടു ല​ക്ഷം രൂ​പ​യാ​ക്കി ഉ​യ​ർ​ത്താ​ൻ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. വിദ്യാഭ്യാസത്തിനും ഉ​ദ്യോ​ഗ​ത്തി​നുമാണ് ഇത്തരത്തില്‍ സംവരണം ലഭ്യമാക്കുന്നത്.

ഇതിന്‍റെ ഭാഗമായി ഒ.​ബി.​സി വി​ഭാ​ഗ സം​വ​ര​ണ​ത്തി​​ന്‍റെ നേ​ട്ടം എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും ല​ഭി​ക്കുന്നതിനായ്പ്ര​ത്യേ​ക ക​മീ​ഷ​ൻ രൂ​പ​വ​ത്​​ക​രി​ക്കുമെന്നും ഇത് ഒബിസി ഉപവിഭാഗങ്ങല്‍ക്കും നേട്ടമുണ്ടാകുമെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.അര്‍ഹരായവര്‍ക്ക് ആ​നു​കൂ​ല്യം ലഭിക്കാതെ പോ​കു​ന്ന അ​വ​സ്​​ഥ ഒ​ഴി​വാ​ക്കാ​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​മീ​ഷ​ൻ സ​മ​ർ​പ്പി​ക്കു​മെ​ന്ന്​ മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.ദേ​ശീ​യ പി​ന്നാ​ക്ക വി​ഭാ​ഗ ക​മീ​ഷ​ൻ 2011ൽ ​ന​ൽ​കി​യ ശി​പാ​ർ​ശ മു​ൻ​നി​ർ​ത്തി​യാ​ണ്​ തീ​രു​മാ​നം. പാ​ർ​ല​െ​മ​ൻ​റ്​ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി​യും ഇ​ത്ത​ര​മൊ​രു നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ചി​രു​ന്നു.

1993 ല്‍ ഒരുലക്ഷം രൂപ വരുമാനപരിധി കണക്കാക്കിയാണ് ക്രീമിലെയര്‍ നിലവില്‍ വന്നത്.നിലവില്‍ 2013ല്‍ നിശ്ചയിച്ച 6ലക്ഷം രൂപയാണ് വരുമാന പരിധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News