“ഞാനാണ് പ്രിയാമണിയുടെ ഭർത്താവ് “

തെന്നിന്ത്യൻ താരം പ്രിയാമണി വിവാഹിതയായി. ബിസിനസുകാരനായ മുസ്തഫ രാജാണ്​ വരൻ. ബംഗളൂരു ജയാനഗറിലെ രജിസ്​റ്റർ ഒഫീസിൽവെച്ചായിരുന്നു വിവാഹം. ലളിതമായ ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ്​​ പ​ങ്കെടുത്തത്​.  വ്യാഴാഴ്​ച വൈകിട്ട്​ ഏഴുമണിമുതൽ കൊത്തനൂരുവിലെ എലാൻ കൺവെൻഷൻ സെന്‍ററിലാണ്​ വിവാഹ റിസപ്ഷൻ നടക്കുക.

രണ്ട് മതത്തില്‍ പെട്ടവരായതിനാൽ വിവാഹം മതാചാരപ്രകാരം നടത്തില്ലെന്നും റജിസ്റ്റർ ചെയ്യുകയേ ഉള്ളൂയെന്നും പ്രിയാമണി നേരത്തെ അറിയിച്ചിരുന്നു. വിവാഹത്തിന് ശേഷവും അഭിനയം തുടരുമെന്ന് നടി വ്യക്തമാക്കിയിരുന്നു. ബംഗുളുരുവില്‍ ഇവൻറ്​ മാനേജ്‌മ​െൻറ്​ ബിസിനസ് നടത്തുകയാണ് മുസ്തഫ രാജ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here