‘പന്നികളുടെ നാട്ടിലേക്ക് തിരികെ പോടാ’ ; ഇന്ത്യന്‍ വ്യവസായിക്ക് യു.എസില്‍ വംശീയാധിക്ഷേപം

ന്യൂയോര്‍ക്ക്: യു.എസില്‍ ഇന്ത്യന്‍ വംശജര്‍ക്കു നേരെ വംശീയാധിക്ഷേപം തുടര്‍ക്കഥയാകുന്നു. ജി.എന്‍.എം.നോണ്‍ സ്റ്റിക്ക് കോട്ടിങ്‌സിന്റെ സ്ഥാപകനും വ്യവസായിയുമായ രവിന്‍ ഗാന്ധിയാണ് ഏറ്റവും പുതുതായി അധിക്ഷേപത്തിന് ഇരയായത്. വെര്‍ജീനിയ സംഘര്‍ഷത്തിനെതിരെ ലേഖനമെഴുതിയതാണ് പ്രകോപനത്തിന്റെ കാരണം.

ഇന്ത്യയിലേക്ക് മടങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് ഒരു സ്ത്രീയുടെ വോയ്‌സ് മെയില്‍ ലഭിച്ചെന്ന് അദ്ദേഹം പറഞ്ഞു. വളരെ മോശമായ രീതിയിലായിരുന്നു സന്ദേശം. നിങ്ങളുടെ മാലിന്യങ്ങളും കൊണ്ട് ഇന്ത്യയിലേക്കു തിരിച്ചു പോകൂ. മാലിന്യങ്ങള്‍ അവിടെ വിറ്റഴിക്കൂ. ട്രംപിനെ കുറിച്ചും ഈ രാജ്യത്തെ കുറിച്ചും താങ്കള്‍ പറയേണ്ടതില്ല. പന്നികള്‍ ജീവിക്കുന്ന ഇന്ത്യയിലേക്കു തിരിച്ചു പോവൂ. താങ്കളുടെ ദൈവത്തിന്റെ സ്വന്തം നാട് വൃത്തിയാക്കൂ എന്നായിരുന്നു സന്ദേശം.

ഇന്ത്യയിലേക്ക് പോകുമ്പോള്‍ ഐക്യരാഷ്ടസഭയിലെ യു.എസ് സ്ഥാനപതി നിക്കി ഹാലിയെയും കൂടെ കൊണ്ടുപോകണമെന്നും മെയിലില്‍ പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. തന്നെ അധിക്ഷേപിച്ചുള്ള മെയിലുകള്‍ രവിന്‍ ഗാന്ധി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News