ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ ദേശീയഗാനം ആലപിക്കില്ല; കാരണം ഇതാണ്

കൊളംബോ: ഇന്ത്യ ശ്രീലങ്ക ഏകദിനത്തി പരമ്പരയില്‍ ഇനിയുള്ള നാല് ഏകദിനങ്ങളില്‍ ദേശീയഗാനം ആലപിക്കില്ല, ടെസ്റ്റ്, ടിട്വന്റി, ഏകദിന പരമ്പരകള്‍ തുടങ്ങുമ്പോള്‍ ഓരോന്നിലെയും ആദ്യ മത്സരത്തില്‍ മാത്രമേ ദേശീയ ഗാനം ചൊല്ലാവൂ എന്നതാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നയം. ഇക്കാര്യം ടീം മീഡിയ മാനേജര്‍ ദിനേശ് രത്‌നസിംഗം വ്യക്തമാക്കുകയും ചെയ്തു.

ആദ്യ ഏകദിനമായ ദാംബുല ഏകദിനത്തില്‍ ദേശീയഗാനം ആലപിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇനിയുള്ള ഏകദിനങ്ങളില്‍ ദേശീയഗാനമില്ലാതെയാണ് ടീം മത്സരത്തിനിറങ്ങുക. ഗാലെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇരുടീമുകളും ദേശീയ ഗാനത്തിനായി അണിനിരന്നിരുന്നു.

എന്നാല്‍ കൊളംബോയില്‍ നടന്ന രണ്ടാം ടെസ്റ്റിലും കാന്‍ഡിയിലെ മൂന്നാം ടെസ്റ്റിലും ദേശീയ ഗാനമുണ്ടായിരുന്നില്ല. ഇനി സെപ്തംബര്‍ ആറിന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ടിട്വന്റിയിലേ ദേശീയഗാനം ഉണ്ടാകുകയുള്ളു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here