ഒടുവില്‍ സണ്ണിക്ക് ഇന്ത്യന്‍ പൗരത്വം

അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പില്‍ ഇന്ത്യന്‍ വല കാക്കാന്‍ കാനഡയില്‍ നിന്നൊരു കൗമാരക്കാന്‍ വരുന്നു. അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ടൊറെന്റോ എഫ്‌സിയുടെ യൂത്ത് ടീമംഗമായ സണ്ണി ധാലിവാലയാണ് ഇന്ത്യന്‍ പൗരത്വം സ്വന്തമാക്കി ദേശീയ ടീമിന്റെ കുപ്പായമണിയാനെത്തുന്നത്.

ജൂലൈ അവസാനത്തോടെ നെറ്റ്‌സില്‍ ട്രയല്‍ പൂര്‍ത്തിയാക്കിയ സണ്ണി തൊട്ട് പിന്നാലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടും സ്വന്തമാക്കി മെക്‌സികോയില്‍ വച്ച് ഇന്ത്യന്‍ സംഘത്തിനൊപ്പം ചേര്‍ന്നു. പൗരത്വം സ്വന്തമാക്കി ടീമില്‍ ഇടം പിടിക്കുന്ന രണ്ടാമത്തെ താരമാണ് സണ്ണി.

അമേരിക്കയിലുള്ള നമിതും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നേടി ലോകകപ്പ് ക്യാമ്പില്‍ ഇടം പിടിച്ചിട്ടുണ്ട്. സങ്കേതികതടസങ്ങള്‍ മറികടന്നതോടെ മികച്ച പ്രകടനത്തോടെ ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ കാത്തിരിക്കുകയാണ് ഈ 18കാരന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News