മൊബൈല്‍ വിപണിയില്‍ പുതിയ തരംഗം തീര്‍ത്ത റിലയന്‍സിന്‍റെ ജിയോ ഫോണ്‍ ബുക്കിങ്ങ്ആരംഭിച്ചു.
ജിയോ ഡോട്ട് കോമിലൂടെയോ മൈ ജിയോ ആപ്പിലൂടെയോ ഫോണ്‍ ബുക്ക് ചെയ്യാം. ജിയോ സ്റ്റോറുകളിലും പ്രീ ബുക്കിങ്ങ് സൗകര്യമുണ്ട്. സെപ്തംബര്‍ ആദ്യ ആഴ്ചയോടെ ഫോണ്‍ വിതരണം ആരംഭിക്കും.
ജിയോ ധന്‍ ധനാ ഓഫര്‍ പ്രകരാം പ്രതിമാസം 153 രൂപയ്ക്ക് 4 ജി അണ്‍ലിമിറ്റഡ് ഡേറ്റായും കോളുകളും എസ് എം എസും സൗജന്യമായി നല്‍കുന്ന ഫോണിന് 1,500 രൂപയാണ് ജാമ്യത്തുക. ഇന്‍റലിജന്‍റ് സ്മാര്‍ട്ട് ഫോണിനായി പ്രീ ബുക്കിങ്ങ് സമയത്ത് 500 രൂപ നല്‍കണം. ഫോണ്‍ ലഭിക്കുമ്പോള്‍ ബാക്കി ആയിരം രൂപയും നല്‍കണം. മൂന്ന് വര്‍ഷത്തിന് ശേഷം 1,500 രൂപയും കമ്പനി മടക്കി നല്‍കും.
2.4 ഇഞ്ച് ഡിസ്‌പ്ലെ, ആല്‍ഫ ന്യൂമറിക് കിപാഡ് എഫ്എം റേഡിയോ, ടോര്‍ച്ച് ലൈറ്റ്, ഹെഡ്‌ഫോണ്‍ ജാക്ക്, എസ്ഡി കാര്‍ഡ്, സ്ലോട്ട് നാവിഗേഷന്‍ സംവിധാനം തുടങ്ങിയവയും പുതിയ ഫീച്ചര്‍ ഫോണിലുണ്ട്. ജിയോ സിനിമ, ജിയോ മ്യൂസിക് തുടങ്ങിയ അപ്ലിക്കേഷനുകളും ഫീച്ചര്‍ ഫോണിലുണ്ട്. #5 ബട്ടൻ അമർത്തിയാൽ അപായസന്ദേശം പോകുന്ന
സംവിധാനവും പുതിയ ഫോണിലുണ്ട്. ഇന്ത്യയിലെ 24 പ്രദേശിക ഭാഷകൾ ഈ ഫോണില്‍ ലഭ്യമാണ്.
Get real time update about this post categories directly on your device, subscribe now.