വറുത്തുപ്പേരിയും അച്ചാറും കൈത്തറിയും; ഓണം വിപണനമേളയ്ക്ക് തുടക്കമായി

കോട്ടയം: വ്യവസായ-വാണിജ്യ വകുപ്പിന്റെ ഓണം-കൈത്തറി-കരകൗശല-ചെറുകിട വ്യവസായ ഉല്പന്നങ്ങളുടെ പ്രദർശന വിപണന മേളയ്ക്ക് കോട്ടയം നാഗമ്പടം മൈതാനത്ത് തുടക്കമായി. ഓണസദ്യയ്ക്കുള്ള വറുത്തുപ്പേരിയും അച്ചാറും മുതൽ ഓണക്കോടിക്കുവേണ്ട കൈത്തറി ഉല്പന്നങ്ങൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ, ഭക്ഷ്യോല്പന്നങ്ങൾ, മറ്റ് ചെറുകിട വ്യവസായ ഉല്പന്നങ്ങൾ എന്നിവയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തി ജില്ലാ വ്യവസായ കേന്ദ്രമാണ് വിപണന മേള സംഘടിപ്പിച്ചിരിക്കുന്നത്.

പൂർണമായും ശീതീകരിച്ച നൂറോളം സ്റ്റാളുകളിൽ ഒരുക്കിയിട്ടുള്ള ഉല്പന്നങ്ങൾ പൊതുവിപണിയിൽ ഉള്ളതിനെക്കാൾ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുന്ന വിധമാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൈത്തറി സംഘങ്ങളിൽ നിന്നുള്ള ആകർഷകങ്ങളായ തുണിത്തരങ്ങളും കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കോട്ടൺ-റെഡിമെയ്ഡ് ഉല്പന്നങ്ങളുമെല്ലാം മേളയിൽ ലഭ്യമാണ്. നാടൻ ചേരുവകളിൽ തയ്യാർ ചെയ്ത അച്ചാറുകളും ഭക്ഷ്യോല്പന്നങ്ങളും പരമ്പരാഗത കരകൗശല ഉല്പന്നങ്ങളും ചാരുതയാർന്ന കയർ ഉല്പന്നങ്ങളുമെല്ലാം മേളയ്ക്ക് മിഴിവേകുന്നു.

ചിരട്ടയിലും മരത്തിലും ലോഹങ്ങളിലും തീർത്ത കരകൗശല വസ്തുക്കളാണ് മേളയിൽ വിപണനത്തിന് ഒരുക്കിയിട്ടുള്ളത്. വിവിധ ചെറുകിട സംരംഭകരുടെ ഗുണമേ•യുള്ള ഫർണിച്ചറുകൾ, കാർഷികോല്പന്നങ്ങൾ, കാർഷികോപകരണങ്ങൾ, ബാഗ്, ചെരുപ്പ് തുടങ്ങിയവയും മേളയിൽ ലഭ്യമാണ്. കൈത്തറി വസ്ത്രങ്ങൾക്ക് സർക്കാർ അനുവദിച്ച 20 ശതമാനം റിബേറ്റും ഉപഭോക്താക്കൾക്ക് ലഭിക്കും. മറ്റ് ഉല്പന്നങ്ങൾ ഫാക്ടറി വിലയ്ക്ക് ലഭിക്കും. മേള സെപ്തംബർ മൂന്നിന് സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News