ഫൈസല്‍ വധക്കേസിലെ പ്രതി വിപിന്‍ വെട്ടേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍; സംഘര്‍ഷാവസ്ഥയ്ക്ക് കുറവില്ല

മലപ്പുറം. കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാംപ്രതി വിപിന്‍ (23)വെട്ടേറ്റ് മരിച്ചlതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. തിരൂര്‍ പുളിഞ്ചോട് വെച്ചാണ് രാവിലെ 7.15ഓടെ ബൈക്കിലെത്തിയ സംഘം കൊലപാതകം നടത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ തിരൂരില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു.

കൂലിത്തൊഴിലാളിയായ വിപിന്‍ രാവിലെ ജോലി സ്ഥലത്തേക്ക് പോവുന്നതിനിടെയാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. തിരൂര്‍ പുളിഞ്ചോട് ജങ്ഷനിലായിരുന്നു സംഭവം. സംഭവസ്ഥലത്തുവെച്ചുതന്നെ ഇയാള്‍ മരിച്ചു. സമീപത്തുനിന്നുതന്നെ വിപിന്റെ ബൈക്കും മൊബൈല്‍ ഫോണും ലഭിച്ചു. പൊലിസെത്തി ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹം പോലിസ് സര്‍ജനില്ലാത്തതിനാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍കോളേജിലേക്ക് മാറ്റി.

അക്രമസംഭവങ്ങള്‍ മുന്നില്‍ക്കണ്ട് സ്ഥലത്ത് കനത്ത പൊലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ തിരൂര്‍ താലൂക്കില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് എട്ടുമണിവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഇസ്ലാംമതം സ്വീകരിച്ചതിനെത്തുടര്‍ന്ന് 2016 നവംബര്‍ 19നാണ് ഫൈസലിനെ കൊലപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായ 15 പ്രതികളില്‍ 11 പേര്‍ക്ക് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം നല്‍കിയതിനെത്തുടര്‍ന്നാണ് വിപിനുള്‍പ്പെടെ പുറത്തിറങ്ങിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News