‘ആ മോഹന്‍ലാല്‍ ചിത്രത്തെ തകര്‍ത്തത് ഞാന്‍’; വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാടിന്റെ വെളിപ്പെടുത്തല്‍

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ‘പിന്‍ഗാമി’ സാമ്പത്തികമായി തകരാന്‍ താന്‍ തന്നെയാണ് കാരണമെന്ന് വെളിപ്പെടുത്തി സംവിധായകന്‍ സത്യന്‍ അന്തിക്കാട്. സിനിമ റിലീസ് ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സത്യന്‍ അന്തിക്കാടിന്റെ തുറന്നുപറച്ചില്‍.

സത്യന്‍ അന്തിക്കാട് പറയുന്നത് ഇങ്ങനെ: ”പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ തേന്‍മാവിന്‍ കൊമ്പത്ത് റിലീസ് ചെയ്യുന്ന സമയത്ത് തന്നെയായിരുന്നു പിന്‍ഗാമിയും റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ തേന്‍മാവിന്‍ കൊമ്പത്തിനൊപ്പം പിന്‍ഗാമി റിലീസ് ചെയ്യേണ്ട എന്ന് പ്രിയന്‍ പറഞ്ഞു. എന്നാല്‍ ഞാന്‍ അത് കേട്ടില്ല. എന്തുകൊണ്ട് എന്റെ സിനിമ തേന്‍മാവിന്‍ കൊമ്പത്തിനൊപ്പം റിലീസ് ചെയ്തുകൂട എന്ന് ചിന്തിച്ചു. അങ്ങനെ റിലീസ് ചെയ്തു.”

”പക്ഷെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് മനസിലായി എന്റെ തീരുമാനം തെറ്റായിരുന്നെന്ന്. അന്ന് പ്രിയന്‍ പറഞ്ഞത് കേള്‍ക്കേണ്ടതായിരുന്നെന്ന് പലപ്പോഴും തോന്നാറുണ്ട്.”

1994ലാണ് ചിത്രം റിലീസ് ചെയ്തത്. അന്ന് സാമ്പത്തിക വിജയം നേടിയില്ലെങ്കിലും പിന്നീടുള്ള തലമുറകള്‍ സിനിമ ഏറ്റെടുത്തിരുന്നു. ഇതിന് ശേഷം 2006ലാണ് സത്യന്‍അന്തിക്കാട്-മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചത്. രസതന്ത്രം ആയിരുന്നു ആ സിനിമ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News