കുരയ്ക്കുന്ന പട്ടികള്‍; പിറുപിറുക്കുന്ന വിഡ്ഡികള്‍; രൂക്ഷവിമര്‍ശനവുമായി ഗൗതമി

ചെന്നൈ: കഴിഞ്ഞ നവംബര്‍ മാസത്തിലാണ് കമല്‍ഹാസനും ഗൗതമിയും വേര്‍പിരിഞ്ഞത്. മകളുടെ കാര്യങ്ങള്‍ക്കാണ് പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കിയാണ് ഗൗതമി ഇക്കാര്യം അറിയിച്ചത്. ദിവസങ്ങല്‍ കഴിഞ്ഞപ്പോള്‍ തന്നെ കമല്‍ ഗൗതമി താരജോഡി വീണ്ടും ഒന്നിക്കുമെന്ന വാര്‍ത്തകള്‍ ശക്തമായിരുന്നു. അടുത്തിടെ ഇത് രൂക്ഷമായതോടെയാണ് കടുത്ത പ്രതികരണവുമായി ഗൗതമി രംഗത്തെത്തിയത്.

‘വിഡ്ഢികള്‍ പിറുപിറുക്കുകയും പട്ടികള്‍ കുരയ്ക്കുകയും ചെയ്യുമെന്നാണ് ഇതേക്കുറിച്ച് ഗൗതമി പറഞ്ഞത്. പ്രമുഖ തമിഴ് മാധ്യമങ്ങള്‍ക്കെതിരെയാണ് താരത്തിന്റെ വിമര്‍ശനം. എല്ലാവരും അവരുടെ ജീവിതത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും മറ്റുള്ളവര്‍ എന്തു ചെയ്യുന്നു എന്ന് നോക്കുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News