വീട്ടമ്മയെ പീഡിപ്പിച്ച വിന്‍സെന്റ് എംഎല്‍എയ്ക്ക് ജാമ്യം

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ കോവളം എംഎല്‍എ എം വിന്‍സെന്റിന് ജാമ്യം. തിരുവനന്തപുരം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

വാദിയെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്, വീട്ടമ്മ താമസിക്കുന്ന വാര്‍ഡില്‍ പ്രവേശിക്കരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വീട്ടമ്മയുടെ സുരക്ഷയെ കരുതി കോടതി ജാമ്യം നിഷേധിച്ചിരുന്നു.

ജൂലൈ 22നാണ് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തത്. 2016 സെപ്തംബര്‍ 10 ന് രാത്രി എട്ടുമണിക്കും നവംബര്‍ 11 ന് രാവിലെ 11 മണിക്കും വീട്ടില്‍വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News