ആര്‍എസ്എസിന് ആരും വളമിട്ടുകൊടുക്കരുത്; പരവൂര്‍ ലഘുലേഖ വിതരണത്തില്‍ മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: പറവൂര്‍ വടക്കേക്കരയില്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനം. നാട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന RSS ന് ആരും മരുന്ന് ഇട്ട് കൊടുക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുജാഹിദീന്‍ പ്രവര്‍ത്തകര്‍ വിതരണം ചെയ്ത ലഘുലേഖയില്‍ വിഗ്രഹാരാധനയ്ക്ക് എതിരായ പരാമര്‍ശം ഉണ്ടായിരുന്നെന്നും , കേസിനെ പറ്റി എറണാകുളം റേഞ്ച് ഐ.ജി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിതരണം ചെയ്ത രണ്ട് ലഘുലേഖകളില്‍ കുഴപ്പമില്ല. എന്നാല്‍ ഒരു ലഘുലേഖയില്‍ വിഗ്രഹാരാധനയ്ക്ക് എതിരായ പരാമര്‍ശം ഉണ്ടായിരുന്നെന്നും ഇത് കൊടുക്കുന്നത് ശരിയാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News