വിവേകത്തിന് കേരളത്തില്‍ വന്‍ വരവേല്‍പ്

തമിഴകത്തെ സൂപ്പര്‍ താരം അജിത്ത് നായകനായ വിവേകം സിനിമക്ക് കേരളത്തില്‍ വന്‍ വരവേല്‍പ്. 300ല്‍പ്പരം തിയ്യറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. അതിരാവിലെ ആരംഭിച്ച പ്രദര്‍ശനത്തിന് തിയ്യറ്ററുകളില്‍ വന്‍ തിരക്കായിരുന്നു.

തല അജിത്തിന്റെ കിടിലന്‍ ആക്ഷന്‍ ത്രില്ലറായ വിവേകത്തിനെ ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. ഇന്റലിജന്‍സ് ഓഫീസറുടെ ഗെറ്റപ്പില്‍ അജിത്തിനെ സ്‌ക്രീനില്‍ കണ്ടതോടെ ആവേശം ആര്‍പ്പുവിളിയായി.

പടം കണ്ടിറങ്ങിയവര്‍ക്കെല്ലാം ഒരേ അഭിപ്രായം. തല സൂപ്പര്‍. കൊച്ചിയിലെ തിയറ്ററില്‍ രാവിലെ 7.30 ന് തുടങ്ങിയ ഷോ കണ്ടിറങ്ങിയ ആരാധകര്‍ തിയ്യറ്റര്‍ പരിസരത്തെ ഉത്സവ ലഹരിയിലാഴ്ത്തി.

വിവേകം കേരളത്തില്‍ വിതരണത്തിനെത്തിച്ച ടോമിച്ചന്‍ മുളകുപാടവും ആദ്യ ഷോ കാണാന്‍ എത്തിയിരുന്നു.
പ്രിയ താരത്തിന്റെ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ചും അജിത്ത് ഫാന്‍സ് ആദ്യ പ്രദര്‍ശനം ആഘോഷമാക്കി.

കാജല്‍ അഗര്‍വാള്‍ നായികയായ ചിത്രത്തില്‍ ബോളിവുഡ് താരം വിവേക് ഒബ്‌റോയാണ് വില്ലന്‍. ഏറ്റവും കൂടുതല്‍ പേര്‍ ലൈക്ക് ചെയ്ത ടീസര്‍ എന്ന പ്രത്യേകതയും ശിവ സംവിധാനം ചെയ്ത വിവേകത്തിനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News