ഇനി നയന്‍താരക്കൊപ്പം അഭിനയിക്കില്ലെന്ന് വിജയ് സേതുപതി; കാരണം ആ പ്രണയം

തമിഴകത്തിന്റെ ക്ലാസ് മാസ് സൂപ്പര്‍ സ്റ്റാറാണ് വിജയ് സേതുപതി. വിക്രംവേദ കൂടി ഹിറ്റായതോടെ വിജയ് സേതുപതിയുടെ താരമൂല്യം കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ വിജയ് സേതുപതി മാധ്യമങ്ങളില്‍ നിറഞ്ഞത് മറ്റൊരു കാര്യത്തിന്റെ പേരിലാണ്. തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ കൂടെ അഭിനയിക്കാനില്ലെന്ന് പറഞ്ഞതാണ് വിജയ് സേതുപതിയെ വിവാദങ്ങളില്‍ കുടുക്കിയത്.

നയന്‍താര നായികയാകുന്ന ചിരഞ്ജീവി ചിത്രത്തില്‍ നിന്നാണ് വിജയ് സേതുപതി പിന്‍മാറിയത്. ഡേറ്റില്ല എന്നാണ് താരം പിന്‍മാറാന്‍ പറഞ്ഞ ന്യായീകരണം. രാം ചരണ്‍ തേജ ചിരഞ്ജീവിയെ നായകനാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കരുത്തുറ്റ വേഷമാണ് വിജയ് സേതുപതിക്കായി സംവിധായകന്‍ ഒരുക്കിവെച്ചത്.

നേരത്തെ വിജയ് സേതുപതിയെ നായകനാക്കി നയന്‍താരയുടെ കാമുകന്‍ വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് ആയിരുന്നു നായകന്‍. എന്നാല്‍സംവിധായകന്റെയും നായികയുടെ പ്രണയം കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടുപോയിരുന്നു. ഇതില്‍ വിജയ് സേതുപതിക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നാണ് വാര്‍ത്തകള്‍. ഇതിനെ തുടര്‍ന്നാണ് നയന്‍താരക്കൊപ്പമുള്ള ചിത്രത്തില്‍ വിജയ് സേതുപതി പിന്‍മാറിയത്.

വിജയ് സേതുപതി തീരുമാനം മാറ്റിയില്ലെങ്കില്‍ നഷ്ടം തമിഴകത്തിനാകുമെന്നാണ് ഇരുവരുടേയും ആരാധകര്‍ പറയുന്നത്. തെന്നിന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള രണ്ട് താരങ്ങളാണ് നയന്‍താരയും, സേതുപതിയും. അതുകൊണ്ട് തന്നെ ഇരുവരും ഒന്നിച്ചാല്‍ തെന്നിന്ത്യയെ ഇളക്കി മറിക്കുന്ന ഹിറ്റാകും ചിത്രമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News