നിലപാടുകള്‍ തിരുത്തി വീരേന്ദ്രകുമാര്‍; ശരത് യാദവിനൊപ്പമില്ലെന്ന് സൂചന; തീരുമാനം പിന്നീട് പ്രഖ്യാപിക്കും

കോഴിക്കോട്: ജനതാദള്‍ (യു) കേരള ഘടകം ശരത് യാദവിനൊപ്പമില്ലെന്ന് സൂചന നല്‍കി എം പി വീരേന്ദ്രകുമാര്‍. പാര്‍ട്ടി പ്രതിസന്ധിയിലെന്ന് സംസ്ഥാന നേതൃയോഗത്തിന് ശേഷം വീരേന്ദ്രകുമാര്‍ പറഞ്ഞു. കേരള ഘടകത്തിന്റെ തീരുമാനം പിന്നീട് പ്രഖ്യാപിക്കുമെന്നും വീരേന്ദ്രകുമാര്‍ അറിയിച്ചു.

നിതീഷ്‌കുമാര്‍ വിഭാഗം എന്‍ ഡി എ യുടെ ഭാഗമായ പശ്ചാത്തലത്തിലാണ് കേരള ഘടകത്തിന്റെ നിലപാട് ആലോചിക്കനായി കോഴിക്കോട്ട് ജനതാദള്‍ യു നേതൃയോഗം ചേര്‍ന്നത്. ഭൂരിപക്ഷം അംഗങ്ങളും ശരത് യാദവിനൊപ്പം നില്‍ക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്.

എന്നാല്‍ കേരളത്തിലെ പാര്‍ട്ടിയെ ശക്തിപ്പെടുത്തിയ ശേഷം മതി ദേശീയ നിലപാടെന്ന് വീരേന്ദ്രകുമാര്‍ വാദിച്ചു. യോഗശേഷം വീരേന്ദ്രകുമാര്‍ ഇത് പ്രഖ്യാപിക്കുകയും ചെയതു. പാര്‍ട്ടി പ്രതിസന്ധിയിലാണെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

ശരത് യാദവിനൊപ്പം നിന്നാല്‍ രാജ്യസഭാ എം പി സ്ഥാനം നഷ്ടമാകുമെന്ന ആശങ്കയാണ് വീരേന്ദ്രകുമാറിനുളളത്. എസ് ജെ ഡി യെ പുനരുജ്ജീവിപ്പിക്കുകയോ, സംസ്ഥാന പാര്‍ട്ടി രൂപീകരിക്കുകയോ ചെയ്താല്‍ നടപടി ഉണ്ടാവില്ലെന്ന് നിതീഷ് വിരേന്ദ്രകുമാറിന് ഉറപ്പ് കൊടുത്തതായാണ് വിവരം.

എന്നാല്‍ രാജ്യസഭാ എം പി സ്ഥാനം ജനതാദള്‍ ദേശീയ നേതൃത്വം നല്‍കിയതല്ലെന്ന വാദമാണ് വര്‍ഗീസ് ജോര്‍ജ് അടക്കമുളളവര്‍ മുന്നോട്ട് വെക്കുന്നത്. ഭാരവാഹി യോഗത്തില്‍ നിലപാടെടുത്ത ശേഷം സംസ്ഥാന കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കാനായിരുന്നു തീരുമാനം.

എന്നാല്‍ പാര്‍ട്ടിക്കുളളില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഭാവി തീരുമാനം ഉടന്‍ ഉണ്ടാവില്ലെന്നാണ് ലഭിക്കുന്ന വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News