ബ്ലാക് ഹെഡ്സ് കളയാന്‍ നാരങ്ങ

രോമകൂപങ്ങള്‍ ഓക്സിഡേഷന്‍ കാരണം കറുക്കുമ്പോഴാണ് ബ്ലാക്ഹെഡ്സ് ആയി മാറുന്നത്. ചര്‍മത്തില്‍ അടിഞ്ഞു കൂടുന്ന അഴുക്കും ഭക്ഷണത്തിലെ പോരായ്മയുമെല്ലാം ഇതിന് കാരണമാകാം. ചെറുപ്പക്കാരുടെ വലിയ തലവേദനയാണ് ബ്ലാക് ഹെഡ്സ്. മുഖത്തുണ്ടാകുന്ന ചെറിയ കറുത്ത കുത്തുകളാണ് കാരണം.

ബ്യൂട്ടിപാര്‍ലറുകളില്‍ പോയാല്‍ ബ്‌ളാക്‌ഹെഡ്‌സ് മാറാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ടെങ്കിലും മുഖസംരക്ഷണത്തിന് എപ്പോളും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളാണ് ഉത്തമം. അതില്‍ പ്രധാനമാണ് നമ്മുടെ നാരങ്ങ.

ഉപയോഗിക്കേണ്ട വിധം

ചെറുനാരങ്ങ, തേന്‍ എന്നിവയടങ്ങിയ ഒന്നാണ് ബ്ലാക്ഹെഡ്സിന് പരിഹാരമായി ഉപയോഗിയ്ക്കാവുന്ന ഒന്ന്. ചെറുനാരങ്ങാനീര്, തേന്‍ എന്നിവ കലര്‍ത്തുക. ഈ മിശ്രിതം ബ്ലാക്ഹെഡ്സിനു മുകളില്‍ പുരട്ടുക. ഈ മിശ്രിതം പുരട്ടിയ ശേഷം ഈ ഭാഗത്ത് കൈ കൊണ്ട് 10 മിനിറ്റോളും ഉരസുക.

പിന്നീട് പത്തു പതിനഞ്ചു മിനിറ്റു നേരം ഇവിടെത്തന്നെ ഇരിയ്ക്കാന്‍ അനുവദിയ്ക്കുക. ഇതിനു ശേഷം മുഖം വൃത്തിയായി കഴുകാം. ബ്ലാക് ഹെഡ്സിന്റെ നിറം കുറഞ്ഞതായി മനസിലാക്കാം. ഈ പ്രക്രിയ അല്‍പദിവസം അടുപ്പിച്ചു ചെയ്യുക. ബ്ലാക് ഹെഡ്സ് പൂര്‍ണമായും നീങ്ങും.

ചെറുനാരങ്ങയിലെ ബ്ലീച്ചിംഗ് ഗുണം ബ്ലാക് ഹെഡ്സ് നിറം കുറയ്ക്കാന്‍ സഹായിക്കും. തേന്‍ ചര്‍മത്തിലുണ്ടാകുന്ന അണുബാധകള്‍ക്കുള്ള പരിഹാരവുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here