‘ദിലീപ് ജയിലില്‍ ബൈബിള്‍ വായിക്കുന്നു, അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കാം…’; വിവാദ ആഹ്വാനവുമായി കലൂര്‍ പള്ളിയിലെ വൈദീകന്‍

ജയിലില്‍ കിടക്കുന്ന ദിലീപിനായി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്ത് വൈദീകന്‍. കൊച്ചി സെന്റ് ആന്റണീസ് പള്ളിയിലെ വൈദീകനാണ് ദിലീപിനായി പ്രാര്‍ത്ഥിക്കണമെന്ന് വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തത്. വിശ്വാസികള്‍ ഒഴുകിയെത്തുന്ന ചൊവ്വാഴ്ച്ചയാണ് വൈദീകന്‍ ഇതിനായി തെരഞ്ഞെടുത്തത്.

ജയിലില്‍ കഴിയുന്ന ദിലീപ് വിശ്വാസത്തിലേക്ക് തിരിഞ്ഞതായി സൂചിപ്പിച്ചായിരുന്നു ഫാ. ആന്‍ഡ്രൂസ് പുത്തന്‍പറമ്പിലിന്റെ പ്രസംഗം. മഞ്ഞുമ്മല്‍ കാര്‍മല്‍ റിട്രീറ്റ് കേന്ദ്രത്തിലെ വൈദികനാണ് ആന്‍ഡ്രൂസ് പുത്തന്‍പറമ്പില്‍. നടന്‍ ദിലീപ് ജയിലില്‍ ബൈബിള്‍ വായിക്കുകയാണെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. ജയിലിലെത്തിയ കന്യാസ്ത്രീ ദിലീപിന് കൗണ്‍സലിംഗ് നടത്തിയിരുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

ഇതിനെ കൂട്ടു പിടിച്ചാണ് വൈദീകന്റെ പ്രസംഗം എന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരപരാധിയോ അപരാധിയോ ആകട്ടെ എത്രയോ പേര്‍ ജയിലില്‍ കഴിയുന്നു. വിധി വരുന്നത് വരെ കാത്തിരിക്കാമെന്ന് വൈദീകന്‍ പറഞ്ഞു. കോടതിയുടെ വിധി വരുന്നതുവരെ ദിലീപിനെ ക്രൂശിക്കേണ്ടതില്ലെന്ന് തന്നെയാണ് വൈദീകന്‍ സൂചിപിക്കുന്നത്.

നിരവധി സിനിമാ താരങ്ങളും പ്രശസ്തരും നിരന്തരം സന്ദര്‍ശിക്കുന്ന ദേവാലയമാണ് സെന്റ് ആന്റണീസ് പള്ളി. ഇവിടെയാണ് ഇത്തരത്തില്‍ പ്രസംഗം നടന്നത്.

അതേസമയം, ദിലീപിന്റെ പേരെടുത്ത് താന്‍ പ്രാര്‍ത്ഥനക്ക് ആഹ്വാനം നല്‍കിയിട്ടില്ലെന്ന വിശദീകരണവുമായി ഫാ. ആന്‍ഡ്രൂസ് പുത്തന്‍പറമ്പില്‍ രംഗത്തെത്തി. വിശ്വാസത്തിലേക്ക് തിരിഞ്ഞ നിരവധി പേരുടെ കാര്യങ്ങള്‍ സൂചിപ്പിക്കുക മാത്രമായിരുന്നുവെന്ന് ഫാ. ആന്‍ഡ്രൂസ് പറഞ്ഞു.
ക്രിക്കറ്റ് താരം ശ്രീശാന്ത്, നടി മോഹിനി തുടങ്ങിയവരുടെ കാര്യം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇക്കാര്യം പറഞ്ഞത്. ക്രിക്കറ്റ് താരം ശ്രീശാന്ത് സെന്റ് ആന്റണീസ് പള്ളിയിലെ സ്ഥിരം സന്ദര്‍ശകനാണ്.

ശ്രീശാന്തിന്റെ വിലക്ക് ഹൈക്കോടതി നീക്കിയതിന് പിന്നാലെയും അദ്ദേഹം പളളിയിലെത്തിയിരുന്നു. കൂടാതെ നടി മോഹിനി ക്രിസ്ത്യാനിയായി മതം മാറി സുവിശേഷം പ്രസംഗിക്കുന്നതും നേരത്തെ വാര്‍ത്തയായിരുന്നു. ദിലീപ് ജയിലില്‍ ബൈബിള്‍ വായിച്ചിരിക്കുകയാണെന്ന വാര്‍ത്തയും വന്നിരുന്നു.

ഇവര്‍ വിശ്വാസത്തിലേക്ക് തിരിഞ്ഞത് പോലെ എല്ലാവരും വിശ്വാസം മുറുകെ പിടിക്കണം എന്ന് സൂചിപ്പിക്കാനായിരുന്നു ഇത്. ഫാ. ആന്‍ഡ്രൂസ് പുത്തന്‍പറമ്പില്‍ വിശദീകരിച്ചു. പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടെങ്കില്‍ തന്നെ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News