സിംപിളായി പ്രിയാമണി; വിവാഹ ചിത്രങ്ങള്‍ കാണാം

സ്‌റ്റൈലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വമ്പന്‍ മേക്കോവറുകള്‍ നടത്തി ഞെട്ടിച്ചിട്ടുള്ള താരമാണ് പ്രിയാമണി. പ്രിയാമണിയുടെ വസ്ത്രങ്ങള്‍ പലപ്പോഴും ഫാഷന്‍ ട്രെന്റുകളാവാറുമുണ്ട്. എന്നാല്‍ വിവാഹം സിംപിളായിരിക്കുമെന്ന് നേരത്തേ തന്നെ പ്രിയ പറഞ്ഞിരുന്നു. എന്നാല്‍ ഇത്ര സിംപിളാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല എന്നതാണ് സത്യം.

വളരെ ലളിതമായി രജിസ്റ്റര്‍ ഓഫീസില്‍ വച്ചാണ് വിവാഹം നടന്നത്. അതിലും ലളിതമായിരുന്നു പ്രിയാമണിയുടെ വിവാഹ വേഷം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ബാഗ്ലൂരില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തത്. ഹിന്ദു വധുവായിട്ട് തന്നെയാണ് പ്രിയ അണിഞ്ഞൊരുങ്ങിയത്. പച്ചയില്‍ സ്വര്‍ണ നിറത്തില്‍ കസവുള്ള സാരിയായിരുന്നു വേഷം.

സ്വര്‍ണവും പൂക്കളും അധികമില്ല. സ്വന്തം വിവാഹത്തിന് വേണ്ടി അണിഞ്ഞൊരുങ്ങിയതാണെന്നും കണ്ടാല്‍ തോന്നില്ല. രണ്ട് മതത്തില്‍ പെട്ടവരുടെ വിവാഹമായതിനാലാണ് വിവാഹം രജിസ്റ്റര്‍ ഓഫീസില്‍ വച്ച് നടത്തിയത് എന്ന് പ്രിയ പറഞ്ഞിരുന്നു. രണ്ട് മതത്തിന്റെ വിശ്വാസവും തകര്‍ക്കാന്‍ ആഗ്രിക്കുന്നില്ല, അതുകൊണ്ട് വിവാഹം രജിസ്റ്റര്‍ ഓഫീസില്‍ വച്ച് നടത്തുന്നു എന്നാണ് പ്രിയ പറഞ്ഞത്.

അതേ സമയം സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ബാഗ്ലൂരില്‍ വച്ച് ആര്‍ഭാടമായി വിവാഹ സത്കാരം ഒരുക്കുന്നുണ്ട്. അത് ഇതുപോലെ ലളിതമായിരിക്കില്ല എന്നും താരം അറിയിച്ചിട്ടുണ്ട്. ഏതായാലും താരം കാട്ടിയത് വലിയൊരു മാതൃകയാണെന്നതിനാല്‍ സോഷ്യല്‍ മീഡിയയില്‍ കട്ട സപ്പോര്‍ട്ടാണ് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News