മോഷ്ടാക്കളാണ് പക്ഷേ നോട്ടു വേണ്ട; ചില്ലറമതി ;കാരണം ഇതാണ്

കോടികളുടെ നോട്ടു കെട്ടുകളുണ്ടെങ്കിലും ഒന്നുപോലും മോഷ്ടാക്കള്‍ എടുത്തില്ല. പകരം എടുത്തതാകട്ടെ ചില്ലറകള്‍ മാത്രം. തലസ്ഥാന നഗരിയിയായ ഡല്‍ഹിയിലാണ് സംഭവം. ഡല്‍ഹി മുഖര്‍ജി നഗറിലെ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ശാഖയിലാണ് മോഷണം നടന്നത്. കോടികളുടെ നോട്ടുകെട്ടുകളുണ്ടായിരുന്നെങ്കിലും ഒരെണ്ണം പോലും മോഷ്ടാക്കളെടുത്തില്ല.

കാരണം കേട്ടാലാണ് തമാശ. പുതിയ നോട്ടുകളില്‍ ചിപ്പുകള്‍ ഉണ്ടത്രേ. 2000 രൂപയുടെ നോട്ടുകള്‍ തീരെ വേണ്ടത്രേ. ഈ ചിപ്പ് ഉപയോഗിച്ച് തങ്ങളെ വളരെ പെട്ടന്ന് പിടികൂടാന്‍ സാധിക്കുമെന്ന് ഭയമാണ് മോഷ്ടാക്കളെ ചില്ലറകള്‍ എടുക്കാന്‍ പ്രേരിപ്പിച്ചത് .2.3 ലക്ഷം രൂപയുടെ ചില്ലറകളാണ് ഇവരില്‍ നിന്നും കണ്ടെത്തിയത്. പോളിറ്റീന്‍ ഷീറ്റുകളിലാണ് ചില്ലറകള്‍ സൂക്ഷിച്ചിരിന്നത്.

ഡല്‍ഹി ട്രാന്‍സ് പോര്‍ട്ട് കോര്‍പ്പറേഷനില്‍ ജോലി ചെയ്തിരുന്ന മൂന്നു സുഹൃത്തുക്കല്‍ ചേര്‍ന്നാണ് മോഷണം നടത്തിയത്. ഇതില്‍ ഒരാളുടെ കൈയ്യില്‍ ഉണ്ടായിരുന്ന ടാറ്റുവാണ് ഇവരെ കുടുക്കിയത്. ക്യാമറയില്‍ പതിഞ്ഞ ടാറ്റുവിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News