സുപ്രീം കോടതി വിധി ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ക്കേറ്റ തിരിച്ചടി: കോടിയേരി ബാലകൃഷ്ണന്‍

സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധി ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ക്കേറ്റ തിരിച്ചടിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ആധാള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ അടിച്ചേല്‍പ്പിച്ച് ജനങ്ങളുടെ സ്വകാര്യതയില്‍ കടന്നുകയറുന്ന നിരവധി തീരുമാനങ്ങളാണ് ബി ജെ പി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ബിജെപി സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള നയങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് കോടതിവിധി കോടിയേരി പറഞ്ഞു.

ഭരണഘടനയുടെ അനുച്ഛേദം 21ന്റെ പിന്‍ബലത്തിലാണ് കോടതി ഇത്തരം ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സ്വകാര്യത ലംഘിക്കുന്ന നിയമനിര്‍മ്മാണം സാധ്യമാകാത്ത വിധത്തിലാണ് ഈ ഭരണഘടനാ ബെഞ്ചിന്റെ തീരുമാനമെന്നത് വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു.

ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമായ സ്വകാര്യത ഉയര്‍ത്തിപ്പിടിക്കുന്ന ഈ സുപ്രീം കോടതി വിധിയിലൂടെ ജനാധിപത്യത്തിന് കൂടുതല്‍ അര്‍ത്ഥകാന്തി വന്നിരിക്കുന്നുവെനനും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News